Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightനി​ല​മ്പൂ​ര്‍ ജി​ല്ല...

നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ മി​ക​ച്ച ചി​കി​ത്സ സൗ​ക​ര്യ​മൊ​രു​ക്കും –പി.​വി. അ​ന്‍വ​ര്‍

text_fields
bookmark_border
P.V. Anwar
cancel

എ​ട​ക്ക​ര: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് കി​ട്ടു​ന്ന എ​ല്ലാ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളും നി​ല​മ്പൂ​രി​ലെ ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മം ന​ട​ത്തു​മെ​ന്ന് പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ. ആ​ഫ്രി​ക്ക​യി​ല്‍നി​ന്ന് തി​രി​ച്ചെ​ത്തി​യ ശേ​ഷം എ​ട​ക്ക​ര​യി​ല്‍ പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് നൂ​റു​കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും സ്ഥ​ല പ​രി​മി​തി ത​ട​സ്സ​മാ​യി​രു​ന്നു. സ​മീ​പ​ത്തെ ര​ണ്ടേ​ക്ക​ര്‍ വ​രു​ന്ന സ്കൂ​ളിെൻറ സ്ഥ​ലം ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി സ്കൂ​ളിെൻറ പ്ര​വ​ര്‍ത്ത​നം വീ​ട്ടി​ക്കു​ത്തി​ലേ​ക്ക് മാ​റ്റാ​മെ​ന്ന നി​ര്‍ദേ​ശം അ​ന്ന​ത്തെ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി ത​ള്ളു​ക​യാ​യി​രു​ന്നെ​ന്നും മ​റി​ച്ചാ​യി​രു​ന്നെ​ങ്കി​ല്‍ ആ​ശു​പ​ത്രി വി​ക​സ​നം സാ​ധ്യ​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​കീ​ട്ട് അ​ഞ്ചോ​ടെ പാ​ലു​ണ്ട​യി​ല്‍നി​ന്ന് പ്ര​ക​ട​ന​ത്തിെൻറ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​ന്‍വ​റി​നെ എ​ട​ക്ക​ര​യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ച്ച​ത്. സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ന്‍, ഏ​രി​യ അം​ഗ​ങ്ങ​ളാ​യ എം. ​സു​കു​മാ​ര​ന്‍, പി. ​ഷം​സീ​ര്‍, പി. ​ഷെ​ഹീ​ര്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​രി യു. ​ഗി​രീ​ഷ്കു​മാ​ര്‍, സി.​പി.​ഐ നേ​താ​വ് എം. ​ഉ​മ്മ​ര്‍, എം.​കെ. ച​ന്ദ്ര​ന്‍, അ​ഡ്വ. ഷെ​റോ​ണ റോ​യ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.V. AnwarNilambur District Hospital
News Summary - The best treatment facility will be set up at the Nilambur District Hospital - P.V. Anwar
Next Story