ശരിയായ രീതിയില്‍ മാസ്ക് ധരിച്ചവര്‍ക്ക് സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വക മധുരം
text_fieldsശരിയായ രീതിയില്‍ മാസ്ക് ധരിച്ച് എത്തിയവര്‍ക്ക് സെക്ടറല്‍ മജിസ്ട്രേറ്റ് മധുരവും വിത്തുകളും നല്കുന്നു
എടക്കര: ശരിയായ രീതിയില്‍ മാസ്ക് ധരിച്ചു വന്നവര്‍ക്ക് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിെൻറ വക മധുരവും വിത്തും സമ്മാനം. മൂത്തേടം സെക്ടറല്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കെ. മുഹമ്മദ് റസാഖാണ് കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചവര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയത്. മധുരത്തിന് പുറമെ മാസ്കുകളും സാനിറ്റൈസറും നല്കി. സ്വന്തമായി കൃഷി ചെയ്യാന്‍ പച്ചക്കറി വിത്തുകളും കൂട്ടത്തില്‍ സമ്മാനമായി നല്കി.
കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തുന്നവര്‍ക്ക് താക്കീതിനും പിഴക്കും പുറമെ കോവിഡ് ബോധവത്കരണ സ്റ്റിക്കര്‍ കാമ്പയിനില്‍ പങ്കാളിത്തം നല്കി ജനങ്ങളുടെ തെറ്റായ മനോഭാവം മൂലമുണ്ടാകുന്ന നിയമ ലംഘനം തടയുന്നതിനും തുടക്കം കുറിച്ചു. കാമ്പയിനില്‍ സെക്ടറല്‍ അസിസ്റ്റൻറ് ധന്യയും പങ്കെടുത്തു.

