Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightലോഡ്ജ്...

ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന: എടക്കരയില്‍ യുവാക്കള്‍ പിടിയില്‍

text_fields
bookmark_border
ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന: എടക്കരയില്‍ യുവാക്കള്‍ പിടിയില്‍
cancel
camera_alt

ക​ഞ്ചാ​വു​മാ​യി എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത മു​ഹ​മ്മ​ദ് ഹാ​റൂ​ണ്‍, ഷി​ബി​ല്‍ എ​ന്നി​വ​ര്‍

എ​ട​ക്ക​ര: സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​വ​രി​ല്‍നി​ന്ന് 1.43 കി​ലോ​ഗ്രാം ക​ഞ്ചാ​വും ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ര​ണ്ട് ബൈ​ക്കു​ക​ളും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല​പ്പു​റം വെ​സ്​​റ്റ്​ കോ​ഡൂ​ര്‍ ഉ​ർ​ദു ന​ഗ​റി​ലെ പി​ച്ച​ന്‍ മു​ത്ത​ങ്ങ​തൊ​ടി മു​ഹ​മ്മ​ദ് ഹാ​റൂ​ണ്‍ (25), നി​ല​മ്പൂ​ര്‍ ക​രി​മ്പു​ഴ പാ​ത്തി​പ്പാ​റ ക​രി​ക്ക​കാ​വ് മു​ക്കം ഷി​ബി​ല്‍ (23) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര എ​സ്.​ഐ വി. ​അ​മീ​റ​ലി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പെ​രി​ന്ത​ല്‍മ​ണ്ണ എ.​എ​സ്.​പി എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. 10 മാ​സ​ത്തോ​ള​മാ​യി എ​ട​ക്ക​ര പാ​ല​ത്തി​ങ്ങ​ലി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചാ​ണ് ഇ​വ​ര്‍ ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഹാ​റൂ​ണ്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍പെ​ട്ട​യാ​ളും ജ​യി​ല്‍ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

എ​സ്.​ഐ എം. ​അ​സൈ​നാ​ര്‍, എ.​എ​സ്.​ഐ എ​സ്. സ​തീ​ഷ്കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ എ​ന്‍.​പി. സു​നി​ല്‍, ര​തീ​ഷ്കു​മാ​ര്‍, എം.​എ. അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ വ്യാ​ഴാ​ഴ്ച മ​ഞ്ചേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisGanja caseYouths arrested
News Summary - sale of cannabis: Youths arrested in Edakkara
Next Story