Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightആ​ദി​വാ​സി​ക​ളും...

ആ​ദി​വാ​സി​ക​ളും ബി.​ആ​ര്‍.​സി​യും കൈ​കോ​ര്‍ത്തു; ത​രി​പ്പ​പ്പൊ​ട്ടി കോ​ള​നി​യി​ല്‍ ഓ​ണ്‍ലൈ​ന്‍ പ​ഠ​നസൗ​ക​ര്യ​മൊ​രു​ങ്ങി

text_fields
bookmark_border
ആ​ദി​വാ​സി​ക​ളും ബി.​ആ​ര്‍.​സി​യും കൈ​കോ​ര്‍ത്തു;  ത​രി​പ്പ​പ്പൊ​ട്ടി കോ​ള​നി​യി​ല്‍ ഓ​ണ്‍ലൈ​ന്‍ പ​ഠ​നസൗ​ക​ര്യ​മൊ​രു​ങ്ങി
cancel
camera_alt

നി​ല​മ്പൂ​ര്‍ ബി.​ആ​ര്‍.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​രി​പ്പ​പ്പൊ​ട്ടി കോ​ള​നി​യി​ല്‍ ഓ​ണ്‍ലൈ​ന്‍

പ​ഠ​ന സൗ​ക​ര്യ​മാ​രു​ക്കി​യ​പ്പോ​ള്‍

എ​ട​ക്ക​ര: ആ​ദി​വാ​സി​ക​ളും ബി.​ആ​ര്‍.​സി​യും കൈ​കോ​ര്‍ത്ത​പ്പോ​ള്‍ മു​ണ്ടേ​രി ത​രി​പ്പ​പ്പൊ​ട്ടി കോ​ള​നി​യി​ല്‍ ഓ​ണ്‍ലൈ​ന്‍ പ​ഠ​ന കേ​ന്ദ്ര​മൊ​രു​ങ്ങി. പ്ര​ള​യ​ത്തെ തു​ട​ര്‍ന്ന് ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ തീ​ര​ത്തു​നി​ന്ന്​ മാ​റി സ​മീ​പ​ത്തെ കു​ന്നി​ല്‍ താ​മ​സ​മാ​ക്കി​യ ത​രി​പ്പ​പ്പൊ​ട്ടി കോ​ള​നി​യി​ലെ 32 കു​ട്ടി​ക​ള്‍ക്കാ​ണ് ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ങ്ങി​യ​ത്.

മേ​ല്‍ക്കൂ​ര മേ​യാ​നു​ള്ള സാ​ധ​ന​ങ്ങ​ള്‍ ന​ല്‍കി​യാ​ല്‍ ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കാ​നു​ള്ള എ​ല്ലാ സ​ഹ​ക​ര​ണ​വും ന​ല്‍കാ​മെ​ന്ന് ഊ​രു​മൂ​പ്പ​ന്‍ വെ​ള്ള​ന്‍ നി​ല​മ്പൂ​ര്‍ ബി.​ആ​ര്‍.​സി കോ​ഓ​ഡി​നേ​റ്റ​ര്‍ മ​നോ​ജ് കു​മാ​റി​നെ അ​റി​യി​ച്ചി​രു​ന്നു. കോ​ള​നി​യി​ലെ ര​ക്ഷി​താ​ക്ക​ള്‍ ആ​വ​ശ്യ​മാ​യ മു​ള വ​ന​ത്തി​ല്‍നി​ന്ന്​ ശേ​ഖ​രി​ച്ചു. ബി.​ആ​ര്‍.​സി​യി​ലെ സ്പെ​ഷ​ല്‍ എ​ജു​ക്കേ​റ്റ​ര്‍മാ​രാ​യ സ​ജി​ന്‍, സ​ബി​ത്ത്, ശ്രീ​ജു, മ​നു എ​ന്നി​വ​രും പ​ഠ​ന​കേ​ന്ദ്ര​ത്തി​െൻറ നി​ര്‍മാ​ണ​ത്തി​നാ​യി പ്ര​വ​ര്‍ത്തി​ച്ചു. മു​ണ്ടേ​രി സ്വ​ദേ​ശി​ക​ളാ​യ ജോ​മോ​ന്‍, ശ്രീ​നാ​ഥ്, അ​ജ​യ് എ​ന്നി​വ​രും ഒ​പ്പം​കൂ​ടി.

ബി.​ആ​ര്‍.​സി ജീ​വ​ന​ക്കാ​ര്‍ രാ​വി​ലെ കോ​ള​നി​യി​ല്‍ എ​ത്തു​മ്പോ​ഴേ​ക്കും ര​ക്ഷി​താ​ക്ക​ള്‍ മു​ള ശേ​ഖ​രി​ക്കാ​ന്‍ വ​ന​ത്തി​ലേ​ക്ക് പോ​യി​രു​ന്നു. കോ​ള​നി​യി​ല്‍നി​ന്ന്​ നാ​ല് കി​ലോ​മീ​റ്റ​ര്‍ അ​ക​െ​ല​യു​ള്ള കൂ​മ്പ​ള​പ്പാ​റ​യോ​ട് ചേ​ര്‍ന്ന സ്ഥ​ല​ത്തു​നി​ന്ന്​ മു​ള ശേ​ഖ​രി​ച്ച് ചാ​ലി​യാ​റി​ലൂ​ടെ പാ​ണ്ടി​യാ​യി കൊ​ണ്ടു​വ​ന്നാ​ണ് പ​ഠ​ന​കേ​ന്ദ്രം നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷം എ​സ്.​എ​ഫ്.​ഐ ന​ല്‍കി​യ സോ​ളാ​ര്‍ സം​വി​ധാ​ന​വും ടി.​വി​യും ഫി​റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ കു​ട്ടി​ക​ള്‍ ഓ​ണ്‍ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്ത് തു​ട​ങ്ങി. വ​നം വ​കു​പ്പി​െൻറ​യും ഐ.​ടി.​ഡി.​പി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രി​പ്പി​ട​ങ്ങ​ള്‍ കൂ​ടി ല​ഭ്യ​മാ​ക്കു​മെ​ന്ന് ബി.​പി.​സി എം. ​മ​നോ​ജ്കു​മാ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalonline class
News Summary - Online Study Facility at Teepetti Colony
Next Story