പാലാങ്കരയില്‍ പുലി വളര്‍ത്തുനായെ ആക്രമിച്ചു
text_fieldsഎടക്കര: മൂത്തേടം പാലാങ്കരയില്‍ പുലിയിറങ്ങി വളര്‍ത്തുനായെ പിടിച്ചു. ആലുവാപൊട്ടിയിലെ മുട്ടംതോട്ടില്‍ പോളിെൻറ നായെയാണ് കഴിഞ്ഞ രാത്രി പുലി കൊണ്ടുപോയത്.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കെട്ടിയിട്ട നായുടെ കുര കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ വലിയ പുലി നായെ കൊണ്ടുപോകുന്നത് കണ്ടു.
വൈകിട്ട് സുന്ദരിമുക്കില് കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളും റോഡില്‍ പുലിയെ കണ്ടിരുന്നു. ജനവാസകേന്ദ്രത്തില്‍ പുലിയറങ്ങിയത് ആളുകളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പടുക്ക ഫോസ്റ്റ് സ്റ്റേഷന് പരിധിയില്‍ വരുന്ന വനപ്രദേശമാണ് സമീപമുള്ളത്. കഴിഞ്ഞ സെപ്റ്റംബറിലും ഇവിടെ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു.