വീട് സമര്‍പ്പണം
text_fieldsചുങ്കത്തറ കുറ്റിമുണ്ടയില് നിര്‍മിച്ച വീടിെൻറ താക്കോല്‍ദാനം നിര്‍വഹിച്ച ശേഷം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍
എം.ഐ. അബ്ദുല്‍ അസീസ് സംസാരിക്കുന്നു
എടക്കര: ജമാഅത്തെ ഇസ്ലാമി ചുങ്കത്തറ ഏരിയ കമ്മിറ്റി ദുബൈ റാസല്‍ഖോര്‍ ഐ.സി.സിയുടെ സാമ്പത്തിക സഹായത്തോടെ അനാഥരായ മൂന്ന് കുട്ടികള്‍ക്ക് വീട് നിർമിച്ച് നൽകി. കുറ്റിമുണ്ടയില് നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് താക്കോല്‍ദാനം നിര്‍വഹിച്ചു.
കുറ്റിമുണ്ട മഹല്ല് ഖത്തീബ് നജ്മുദ്ദീന് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ചേലൂര്‍ ഷാജഹാന്, പ്രവാസി സഹായസംഘം പ്രതിനിധി മുഹമ്മദ്, റാസല്‍ഖോര്‍ ഏരിയ പ്രതിനിധി ആസിഫ്, കെ.ടി. കുഞ്ഞാന് എന്നിവര്‍ സംസാരിച്ചു. ഏരിയ പ്രസിഡൻറ് സി. ഉസ്മാന് സ്വാഗതവും ടി. അബൂബക്കര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

