Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightബാങ്ക് മാനേജര്‍ ചമഞ്ഞ്...

ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍

text_fields
bookmark_border
കി​ഷോ​ര്‍ ശ​ങ്ക​ര്‍
cancel
camera_alt

കി​ഷോ​ര്‍ ശ​ങ്ക​ര്‍

എ​ട​ക്ക​ര: ബാ​ങ്ക് മാ​നേ​ജ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് പ​തി​വാ​ക്കി​യ യു​വാ​വ് എ​ട​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി വി.​ടി.​സി മാ​ളി​യേ​ക്ക​ല്‍ റോ​ഡി​ൽ അ​മൃ​തം ഗൗ​രി കി​ഷോ​ര്‍ ശ​ങ്ക​റാ​ണ് (39) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 27ന് ​ചു​ങ്ക​ത്ത​റ​യി​ലെ മൊ​ബൈ​ല്‍ ഷോ​പ്പു​ട​മ​യി​ല്‍നി​ന്ന് മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ചെ​ന്നൈ​യി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ യാ​ത്ര​യി​ൽ താ​ന്‍ ക​ന​റ ബാ​ങ്ക് മാ​നേ​ജ​റാ​ണെ​ന്നും തി​രു​പ്പ​തി ക്ഷേ​ത്ര ദ​ര്‍ശ​ന​ത്തി​ന് പോ​വു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ട്ട പ്ര​തി പി​ന്നീ​ട് ചു​ങ്ക​ത്ത​റ​യി​ലെ ക​ട​യി​ലെ​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വാ​ങ്ങി പ​ണം ന​ൽ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​ന് പു​റ​മെ വ​ലി​യ വാ​യ്പ ത​ര​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞ് പ്രോ​സ​സി​ങ് ചാ​ര്‍ജി​ലേ​ക്കാ​യി തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

എ​ട​ക്ക​ര പൊ​ലീ​സും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും മൊ​ബൈ​ല്‍ ഫോ​ൺ ക​ട​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ്ര​തി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ല​ഭി​ച്ചു. ഇ​യാ​ള്‍ മ​ഞ്ചേ​രി ടൗ​ണി​ലെ മൊ​ബൈ​ല്‍ ഷോ​പ്പി​ലും എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ മ​ഞ്ചേ​രി പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

2021ല്‍ ​തൃ​ശൂ​ര്‍ വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ​മാ​ന കേ​സി​ല്‍ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​ണ്. വി​വി​ധ ബാ​ങ്കു​ക​ളു​ടെ എ.​ടി.​എം കാ​ര്‍ഡു​ക​ള്‍, വി​സി​റ്റി​ങ് കാ​ര്‍ഡു​ക​ള്‍, ലോ​ണ്‍ അ​പേ​ക്ഷ ഫോ​റ​ങ്ങ​ള്‍ എ​ന്നി​വ പ്ര​തി​യി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്തു. എ​പ്പോ​ഴും തീ​ര്‍ഥാ​ട​ക വേ​ഷ​മാ​ണ് ധ​രി​ക്കാ​റു​ള്ള​ത്. പെ​രി​ന്ത​ല്‍മ​ണ്ണ​യി​ല്‍ റൂ​മെ​ടു​ത്താ​യി​രു​ന്നു താ​മ​സം.

പ്ര​തി​യെ നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. എ​ട​ക്ക​ര ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്. അ​നീ​ഷ്, എ​സ്.​ഐ​മാ​രാ​യ റോ​ബ​ര്‍ട്ട്, ശി​വ​കു​മാ​ര്‍, സ്പെ​ഷ​ല്‍ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ എം. ​അ​സൈ​നാ​ര്‍, സീ​നി​യ​ര്‍ സി.​പി.​ഒ സ​ലിം പൂ​വ​ത്തി​ക്ക​ല്‍, എ​ട​ക്ക​ര സ്റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ മു​ജീ​ബ്, സി.​പി.​ഒ ഷ​ഫീ​ക്ക്, ഡാ​ന്‍സാ​ഫ് സം​ഘം എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudArrestMalappuram News
News Summary - Fraud-Act-Bank Manager-Arrest
Next Story