Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടുപോത്തിനെ...

കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ നാലുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
arrest
cancel
camera_alt

കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ

എ​ട​ക്ക​ര: കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​യ കേ​സി​ല്‍ നാ​ലു​പേ​രെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്തു. പോ​ത്തു​ക​ല്ല് പ​ന​ങ്ക​യം പാ​താ​ര്‍ വി​രു​പ്പു​ക​ണ്ട​ത്തി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ (63), പാ​താ​ര്‍ എ​ട​ക്കു​ള​ങ്ങ​ര മു​ര​ളീ​ധ​ര​ന്‍ (49), കൊ​ട്ടു​പാ​റ പ​ത്തൂ​രാ​ന്‍ മു​നീ​ര്‍ (37), പാ​താ​ര്‍ ക​ണ്ട​മം​ഗ​ല​ത്ത് ഷി​ജു (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ മ​ഞ്ചേ​രി വ​നം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഒ​രു മാ​സം മു​മ്പ് നി​ല​മ്പൂ​ർ റേ​ഞ്ചി​ലെ കാ​ഞ്ഞി​ര​പ്പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പെ​ട്ട ഭൂ​ദാ​നം ഇ​രൂ​ള്‍കു​ന്ന് വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നും കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​ട്ടു​പോ​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു.

കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​യ സ്ഥ​ല​ത്തുനി​ന്നും 100 മീ​റ്റ​ര്‍ അ​ക​ല വ​ന​ത്തി​ലെ കു​ഴി​യി​ല്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ല്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പ്ര​തി​ക​ള്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് കാ​ണി​ച്ചു​കൊ​ടു​ത്തു. ലൈ​സ​ന്‍സി​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്കു​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടിയ​ത്.

എ​ന്നാ​ല്‍ തോ​ക്ക് ക​ണ്ടെ​ത്താ​നാ​യി​ല്ല. വേ​ട്ട​സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ണ്ടെ​ന്നും ഇ​വ​ര്‍ ഉ​ട​ന്‍ അ​റ​സ്റ്റി​ലാ​കു​മെ​ന്നും വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

നി​ല​മ്പൂ​ര്‍ റേ​ഞ്ച് ഓ​ഫി​സ​ര്‍ കെ.​ജി. അ​ന്‍വ​ര്‍, കാ​ഞ്ഞി​ര​പ്പു​ഴ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ കെ. ​ഗി​രീ​ശ​ന്‍, എ​സ്.​എ​ഫ്.​ഒ​മാ​രാ​യ സി. ​മാ​നു​ക്കു​ട്ട​ന്‍, വി.​എം. സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HuntingBuffaloMalappuram News
News Summary - Four people were arrested in the case of wild buffalo poaching
Next Story