Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നരിവാലമുണ്ടയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

text_fields
bookmark_border
നരിവാലമുണ്ടയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
cancel

എടക്കര: വഴിക്കടവ് നരിവാലമുണ്ടയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം. നരിവാലമുണ്ട കുറ്റിക്കാട്ടില്‍ കുഞ്ഞനാണ് (65) ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

മൊടപ്പൊയ്ക സ്വദേശിയായ തെങ്ങ് കയറ്റ തൊഴിലാളി ശ്രീജേഷ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേന അംഗം പ്രിയ കണ്ണോത്ത്, ബൈജു വടക്കേക്കര, ബിജു കുന്നത്ത് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ വഴിക്കടവിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിട്ടയച്ചു. റോഡിലൂടെ നടന്നുപോകുമ്പോഴാണ് കുഞ്ഞന് തേനീച്ചയുടെ കുത്തേറ്റത്. ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ഓടുന്നതിനിടയില്‍ വീണും ചിലര്‍ക്ക് പരിക്കേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five people injured in bee attack
Next Story