Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightനാരോക്കാവിൽ ഭീതിപരത്തി...

നാരോക്കാവിൽ ഭീതിപരത്തി ഒറ്റയാന്‍; പു​ല​ര്‍ച്ചെ ബ​ന്ധു​വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി നാ​ലം​ഗ കു​ടും​ബം

text_fields
bookmark_border
നാരോക്കാവിൽ ഭീതിപരത്തി ഒറ്റയാന്‍; പു​ല​ര്‍ച്ചെ ബ​ന്ധു​വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി നാ​ലം​ഗ കു​ടും​ബം
cancel
camera_alt

കാ​ട്ടാ​ന ന​ശി​പ്പി​ച്ച മു​ണ്ടം​പി​ലാ​ക്ക​ല്‍ ഹ​സീ​ബി​ന്റെ വീ​ട്ടു​മു​റ്റ​ത്തെ പ്ലാ​വി​ലെ ച​ക്ക​ക​ള്‍

എ​ട​ക്ക​ര: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ഭീ​തി​പ​ര​ത്തി ഒ​റ്റ​യാ​ന്‍; കാ​ട്ടാ​ന​യെ​പ്പേ​ടി​ച്ച് വ​യോ​ധി​ക​യു​മാ​യി പു​ല​ര്‍ച്ചെ നാ​ലം​ഗ കു​ടും​ബം ബ​ന്ധു​വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് നാ​രോ​ക്കാ​വ് ഒ​ന്നാം​പ​ടി അം​ഗ​ന്‍വാ​ടി​ക്ക് സ​മീ​പം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന ജ​ന​ങ്ങ​ളെ ഭീ​തി​യു​ടെ മു​ള്‍മു​ന​യി​ല്‍ നി​ര്‍ത്തി​യ​ത്. കാ​ട്ടാ​ന​യെ പേ​ടി​ച്ച് ക​ല്ലു​വെ​ട്ടി അ​ബ്ബാ​സാ​ണ് വ​യോ​ധി​ക​യാ​യ മാ​താ​വി​നെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട്ടി പു​ല​ര്‍ച്ചെ ഒ​ന്നി​ന് അ​ടു​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ജീ​വ​നും കൊ​ണ്ടോ​ടി​യ​ത്.

ക​രി​യം​മു​രി​യം വ​ന​ത്തി​ല്‍ നി​ന്നാ​ണ് നാ​രോ​ക്കാ​വ് ഒ​ന്നാം​പ​ടി അം​ഗ​ന്‍വാ​ടി​ക്ക് സ​മീ​പം കാ​ട്ടാ​നെ​യ​ത്തി​യ​ത്. ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു കാ​ട്ടാ​ന​യു​ടെ വ​ര​വ്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റ​ബ​ര്‍ തോ​ട്ട​ത്തി​ലൂ​ടെ ക​ക്കു​ള​ങ്ങ​ര വേ​ലാ​യു​ധ​ന്‍, മു​ണ്ടം​പി​ലാ​ക്ക​ല്‍ ആ​യി​ഷ, മ​ക​ന്‍ ഹ​സീ​ബ്, വാ​ല്‍ത്തൊ​ടി​ക അ​ബ്ദു​ല്‍ റ​ഷീ​ദ്, ക​ല്ലു​വെ​ട്ടി അ​ബ്ബാ​സ്, വ​ലി​യ​പ​റ​മ്പി​ല്‍ സെ​യ്തു​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മു​റ്റ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​ന അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പ​മെ​ത്തി​യ​ത്.

ക​ന​ത്ത വേ​ന​ല്‍ചൂ​ടി​ല്‍ ഉ​റ​ക്ക​ത്തി​ല്‍ നി​ന്നെ​ണീ​റ്റ മു​ണ്ടം​പി​ലാ​ക്ക​ല്‍ ആ​യി​ഷ ശ​ബ്ദം കേ​ട്ട് ജ​ന​ല്‍ വ​ഴി നോ​ക്കി​യ​പ്പോ​ള്‍ തൊ​ട്ട​ടു​ത്ത് നി​ല്‍ക്കു​ന്ന കാ​ട്ടാ​ന​യെ​യാ​ണ് ക​ണ്ട​ത്. ആ​യി​ഷ​യു​ടെ മ​ക​ന്‍ ഹ​സീ​ബി​ന്റെ നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്റെ മു​ന്നി​ലു​ള്ള പ്ലാ​വി​ല്‍ നി​ന്ന് ച​ക്ക പ​റി​ച്ചെ​ടു​ത്ത് തി​ന്നു​ക​യാ​യി​രു​ന്നു ആ​ന. തു​ട​ര്‍ന്ന് വ​ലി​യ​പ​റ​മ്പി​ല്‍ സെ​യ്തു​ട്ടി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ ഒ​റ്റ​യാ​ന്‍ പ്ലാ​വു​ക​ളി​ലെ ച​ക്ക​ക​ളെ​ല്ലാം പ​റി​ച്ചെ​ടു​ത്ത് ഭ​ക്ഷി​ക്കു​ക​യും ന​ശി​പ്പി​ക്കു​യും ചെ​യ്താ​ണ് മ​ട​ങ്ങി​യ​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്.

ക​രി​യം​മു​രി​യം വ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങു​ന്ന മോ​ഴ​യാ​ന​യാ​ണ് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി വി​ല​സു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. നി​ര​ന്ത​ര​മു​ള്ള കാ​ട്ടാ​ന ശ​ല്യ​ത്തി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഒ​രു​ക്കാ​ന്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് തൂ​ക്കു​ഫെ​ന്‍സി​ങ് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നും ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantwildanimalsWayanadWild Elephant
News Summary - Fear spreads in Narokava; Family of four seeks shelter at relative's house in the morning
Next Story