പിതാവ് വാക്ക് പാലിച്ചു; മകന് സമ്മാനമായി നല്‍കിയത് കുതിര
text_fieldsപിതാവ് സമ്മാനമായി വാങ്ങി നല്കിയ കുതിരപ്പുറത്തേറി ഇസ്ഹാഖിെൻറ സവാരി
എടക്കര: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച മകന് പിതാവിെൻറ വക സമ്മാനം കുതിര. മരുത താഴെ മാമാങ്കരയിലെ കാഞ്ഞിരംപറ്റ അബ്ദുല്‍ ജലീലാണ് വളര്‍ത്തുമൃഗങ്ങളോടും അലങ്കാരമത്സ്യം വളര്‍ത്തലിലും താല്പര്യം കാട്ടുന്ന മകന് ഇസ്ഹാഖിന് കുതിരയെ നല്‍കിയത്.
കുതിരസവാരി ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഇസ്ഹാഖ്. ചെന്നൈയിലും പാലക്കാട്ടുമൊക്കെ നടന്ന കുതിരയോട്ടത്തില്‍ വിജയിച്ച ലക്ഷണമൊത്ത പെണ്‍കുതിരയെ തന്നെയാണ് പിതാവ് മകനുവേണ്ടി വീട്ടിെലത്തിച്ചത്.
കരുളായി ചെട്ടിയില്‍നിന്ന് വാങ്ങിയ കുതിരയെ ശനിയാഴ്ച രാത്രിയാണ് മാമാങ്കരയിലെ വീട്ടിെലത്തിച്ചത്. ഇപ്പോള്‍ കുതിരപ്പുറത്തേറിയുള്ള ഇസ്ഹാഖിെൻറ സവാരി കാണാന്‍ നാട്ടുകാരും ഒപ്പം കൂടുന്നുണ്ട്. റൈഡിങ്ങില്‍ കൂടുതല്‍ പരിശീലനം നേടാനുള്ള തയാറെടുപ്പിലാണ് ഇസ്ഹാഖും കൊച്ചനുജനും.