ജനമൈത്രി എക്സൈസിെൻറ കരുതൽ; സരസ്വതി സേ പരീക്ഷ എഴുതി
text_fieldsസേ പരീക്ഷ എഴുതിക്കാൻ സരസ്വതിയെ ചാലിയാര്‍ പുഴയുടെ ഇക്കരെ എത്തിച്ചപ്പോള്‍
എടക്കര: ജനമൈത്രി എക്സൈസ് ഇടപെടലില്‍ വാണിയംപുഴ കോളനിയിലെ സരസ്വതിക്ക് പത്താംതരം സേ പരീക്ഷ എഴുതാനായി.
അതിര്‍ത്തി വനത്തിലെ കനത്ത മഴയെത്തുടര്‍ന്ന് ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തിലെ കോളനിയില്‍നിന്ന് പുറത്തേക്ക് കടക്കാനാകാതെ ദുരിതത്തിലായിരുന്നു ചന്ദ്രന്-അമ്മിണി ദമ്പതികളുടെ മകളായ സരസ്വതി.
ഈ സാഹചര്യത്തിലാണ് പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സരസ്വതിയുടെ ദുരവസ്ഥ ജനമൈത്രി എക്സൈസ് അധികൃതരെ അറിയിച്ചത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയായിരുന്ന സംഭവം. വിവരമറിഞ്ഞ എക്സൈസ് ജീവനക്കാര്‍ പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥുമായി ബന്ധപ്പെടുകയും വനം ജീവനക്കാരുടെയും പൊലീസിെൻറയും സഹായത്തോടെ ചാലിയാര്‍ പുഴയിലെ കുത്തൊഴുക്കില്‍ അതിസാഹസികമായി ചങ്ങാടത്തില്‍ സരസ്വതിയെ ഇക്കരെ എത്തിക്കുക
യുമായിരുന്നു.
കാത്തുനിന്ന എക്സൈസ് ജീവനക്കാര്‍ സരസ്വതിയെ എടക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിച്ച് സേ പരീക്ഷ എഴുതിച്ച ശേഷം തിരികെ കോളനിയില്‍ സുരക്ഷിതമായി എത്തിച്ചു. പ്രിവൻറിവ് ഓഫിസര്‍ പി. രാമചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.എസ്. ദിനേശ്, സി.കെ. റംഷുദ്ദീന്‍, എക്സൈസ് ഡ്രൈവര്‍ മഹമ്മൂദ്, നക്സല്‍ വിരുദ്ധ സേനാംഗം രാജേഷ് കുട്ടപ്പന് എന്നിവര്‍ നേതൃത്വം നല്കി.