പോത്തുകല്ലില്‍ ഭരണത്തിലെത്താന്‍ വീറോടെ മുന്നണികള്‍
text_fieldsഎടക്കര: പോത്തുകല്‍ ഗ്രാമപഞ്ചായത്ത് 2000ത്തിലാണ് നിലവില്‍ വന്നത്. എടക്കര, ചുങ്കത്തറ പഞ്ചായത്തുകള്‍ വിഭജിച്ച് രൂപവത്കരിച്ച പോത്തുകല്ലില്‍ കോണ്‍ഗ്രസിലെ മറിയാമ്മ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതിയാണ് ആദ്യം അധികാരത്തിലേറിയത്. 2005ലെ തെരഞ്ഞെടുപ്പില്‍ 16 വാര്‍ഡുകളില്‍ ഇരുമുന്നണികളും തുല്യമായി വന്നതോടെ നറുക്കെടുപ്പില്‍ കോണ്‍ഗ്രസിലെ പി.പി. സുഗതന് പ്രസിഡന്റായി. മൂന്ന് വര്‍ഷത്തിനുശേഷം യു.ഡി.എഫിലെ ഒരംഗത്തിന്റെ പിന്തുണയില്‍ എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്ന് സുഗതനെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫിലെ ഡി.ഐ.സി അംഗം എ.പി. സാദിഖലി പ്രസിഡന്റായി.
2010 ല്‍ ഭരണത്തിലേറിയ യു.ഡി.എഫ് ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ ഓമന നാഗലോടിയെയും പിന്നീട് മറിയാമ്മ എബ്രഹാമിനെയും പ്രസിഡന്റാക്കി. 2015-‘20 കാലയളവില്‍ നാല് പ്രസിഡന്റുമാരാണ് ഭരണം നടത്തിയത്. സി. കരുണാകരന് പിള്ള ആദ്യം യു.ഡി.എഫിന്റെയും പിന്നീട് എല്‍.ഡി.എഫിന്റെയും ഭാഗമായി പ്രസിഡന്റായി. എല്‍.ഡി.എഫിലെ സി. സുഭാഷ്, ജോസഫ് ജോണ്‍ എന്നിവരും ഇക്കാലത്ത് പ്രസിഡന്റ് പദവിയിലിരുന്നിട്ടുണ്ട്. 2020ല്‍ എല്‍.ഡി.എഫാണ് അധികാരത്തിലെത്തിയത്. സി.പി.എമ്മിലെ വിദ്യാരാജനാണ് പ്രസിഡന്റ്.
17 വാര്‍ഡുകളില്‍ സി.പി.എം (ആറ്), കോണ്‍ഗ്രസ് (അഞ്ച്), സി.പി.ഐ (രണ്ട്), മുസ് ലിം ലീഗ് (രണ്ട്), കേരള കോണ്‍ഗ്രസ് (ഒന്ന്), സ്വതന്ത്രന് (ഒന്ന്) എന്നിങ്ങനെയാണ് കക്ഷിനില. ഇത്തവണ രണ്ട് വാര്‍ഡുകള്‍ അധികരിച്ച് 19 വാര്‍ഡുകളായിട്ടുണ്ട്. യു.ഡി.എഫില്‍ രണ്ട് സ്വതന്ത്രരുള്‍പ്പെടെ 12 സീറ്റുകളില്‍ കോണ്‍ഗ്രസും ഏഴ് സീറ്റില്‍ ലീഗും മത്സരിക്കുന്നു. എല്‍.ഡി.എഫില്‍ 15 വാര്‍ഡുകളില്‍ സി.പി.എമ്മും മൂന്ന് വാര്‍ഡുകളില്‍ സി.പി.ഐയും ഒരു വാര്‍ഡില്‍ കേരള കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്.
അപേക്ഷിച്ച മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ലൈഫ് പദ്ധതിയില്‍ വീട് നല്‍കാനായെന്നും പഞ്ചായത്തിലുടനീളം തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനായതും നേട്ടമായി എല്‍.ഡി.എഫ് അവകാശപ്പെടുമ്പോള്‍ വന്യമൃഗശല്യം തടയാന്‍ നടപടി സ്വീകരിക്കാത്തതും പ്രളയ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അനാസ്ഥ കാണിച്ചതും അടക്കം പോരായ്മകള്‍ യു.ഡി.എഫും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

