Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightവാക്കേറ്റം:...

വാക്കേറ്റം: ഡി.വൈ.എഫ്.ഐ പ്രവർത്തകന്​ വെട്ടേറ്റു

text_fields
bookmark_border
വാക്കേറ്റം: ഡി.വൈ.എഫ്.ഐ പ്രവർത്തകന്​ വെട്ടേറ്റു
cancel

എടക്കര: വാക്കേറ്റത്തെ തുടര്‍ന്ന് പോത്തുകല്‍ മുണ്ടേരിയില്‍ യുവാവിന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ മുണ്ടേരി യൂനിറ്റ് വൈസ് പ്രസിഡൻറ്​ മൂത്തേടത്ത് മുജീബ് റഹ്മാന്‍ എന്ന റജിക്കാണ് (36) വെട്ടേറ്റത്. തടയുന്നതിനിടെ കൈവിരലിന് വെ​ട്ടേറ്റ മുജീബ് റഹ്​മാനെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്തിനെ (56) പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥ് കസ്​റ്റഡിയിലെടുത്തു. നാരങ്ങാപ്പൊയില്‍ ബദല്‍ സ്കൂളില്‍ നടന്ന മൂന്നാം വാര്‍ഡ് മുണ്ടേരി ഗ്രാമസഭ യോഗത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇരുവരും തമ്മില്‍ വീണ്ടുമുണ്ടായ വാക്കേറ്റമാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ കലാശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIEdakkara
Next Story