'ആരോടും ചോദിക്കേണ്ട... നിങ്ങള്ക്കിതെടുക്കാം'
text_fieldsഎരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് വളൻറിയര്‍മാരുടെ നേതൃത്വത്തില്‍ ഒരുക്കിയ
പച്ചക്കറി കിറ്റുകളും രോഗപ്രതിരോധ വസ്തുക്കളും
എടക്കര: പ്രളയത്തിന് പിന്നാലെ കോവിഡും. ജീവിതം ദുരിതപൂര്ണമാക്കിയവര് നിരവധിയാണ്. ഇവര്ക്കിടയിലേക്കിതാ ആശ്വാസത്തിെൻറ കിറ്റുകളുമായി ഒരുകൂട്ടം വിദ്യാര്‍ഥികള്‍. 'ആരോടും ചോദിക്കേണ്ട...നിങ്ങള്ക്കിതെടുക്കാം' എന്നെഴുതിയ ബാനറിന് സമീപം പച്ചക്കറി കിറ്റുകളും മാസ്ക്, സാനിറ്റൈസര്‍ പോലുള്ള രോഗപ്രതിരോധ വസ്തുക്കളും ഒരുക്കിവെച്ചിരിക്കുന്നു.
എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് വളൻറിയര്‍മാരുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായമേകുന്ന പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിതരണം ചെയ്യുന്നതിെൻറ ഫോട്ടോ എടുക്കുന്നില്ല. ആരാണ് എടുത്തു കൊണ്ടുപോകുന്നതെന്നും അറിയില്ല. എന്തായാലും ആവശ്യക്കാര്‍ നിരവധിയാണ്.
വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കിറ്റുകള്‍ തയാറാക്കി വെക്കാനാണ് തീരുമാനം. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സജി തോമസ്, പ്രോഗ്രാം ഓഫിസര്‍ വിന്‍സെൻറ് മണ്ണിത്തോട്ടം, വളൻറിയര്‍ ലീഡര്‍മാരായ ഷന്‍സാദ്, െബ്ലനിറ്റോ, ലെന ഷാജി, അജക്സ് റെജി എന്നിവര്‍ നേതൃത്വം നല്കി.