Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightകോ​ണ്‍ഗ്ര​സ് പൊ​ലീ​സ്...

കോ​ണ്‍ഗ്ര​സ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി

text_fields
bookmark_border
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി എ​ട​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എ​സ്. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി എ​ട​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എ​സ്. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ​ട​ക്ക​ര: ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​രി​ങ്കൊ​ടി ക​ണ്ട മു​ഖ്യ​മ​ന്ത്രി​യാ​യി ഗി​ന്ന​സ് ബു​ക്കി​ല്‍ ക​യ​റി​ക്കൂ​ടാ​നു​ള്ള യാ​ത്ര​യി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എ​സ്. ജോ​യ്. കെ.​എ​സ്.​യു, യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ ന​ട​ക്കു​ന്ന പൊ​ലീ​സി​ന്റെ​യും സി.​പി.​എ​മ്മി​ന്റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ണ്‍മാ​ന്‍മാ​രു​ടെ​യും ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ട​ക്ക​ര​യി​ല്‍ മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ര്‍ട്ടി ഓ​ഫി​സി​ല്‍നി​ന്ന് പ്ര​ക​ട​ന​മാ​യെ​ത്തി​യ സ​മ​ര​ക്കാ​രെ എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് ത​ട​ഞ്ഞ​ത് ഉ​ന്തി​നും ത​ള്ള​നു​മി​ട​യാ​ക്കി. എ​ട​ക്ക​ര മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റ് ബാ​ബു തോ​പ്പി​ല്‍, പാ​നാ​യി​ല്‍ ജേ​ക്ക​ബ്, പി. ​ഉ​സ്മാ​ന്‍, ഒ.​ടി. ജെ​യിം​സ്, വി.​പി. അ​ബ്ദു​ല്‍ ജ​ലീ​ല്‍, താ​ജ സ​ക്കീ​ര്‍, റ​ഷീ​ദ് വാ​ള​പ്ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പി. ​പു​ഷ്പ​വ​ല്ലി, ടി.​കെ. ഹ​ഫ്‌​സ​ത്ത്, കെ.​സി. ഷാ​ഹു​ല്‍ ഹ​മീ​ദ്, സു​ലൈ​മാ​ന്‍ കാ​ട്ടി​പ്പ​ടി, ശ​രീ​ഫ് എ​ട​ക്ക​ര, ടി.​ടി. മ​ന്‍സൂ​ര്‍, അ​സീ​സ് ഉ​ണി​ച്ച​ന്തം, വി​നോ​ദ് ക​രി​മ്പ​ന​ക്ക​ല്‍ എ​ന്നി​വ​ര്‍ മാ​ര്‍ച്ചി​ന് നേ​തൃ​ത്വം ന​ല്‍കി. എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, മൂ​ത്തേ​ടം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​വ​ര്‍ത്ത​ക​ര്‍ മാ​ര്‍ച്ചി​ല്‍ പ​ങ്കെ​ടു​ത്തു.

പോ​ത്തു​ക​ല്ല് മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പോ​ത്തു​ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഡി.​സി.​സി സെ​ക്ര​ട്ട​റി ഹാ​രി​സ് ബാ​ബു മാ​ര്‍ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി തു​രു​ത്തേ​ല്‍ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വി. മു​ജീ​ബ്, നാ​സ​ര്‍ സ്രാ​മ്പി​ക്ക​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

വ​ണ്ടൂ​ർ: മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ വ​ണ്ടൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. 10 മി​നി​റ്റോ​ളം പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. മാ​ര്‍ച്ച് അ​ഖി​ലേ​ന്ത്യ മ​ഹി​ള കോ​ണ്‍ഗ്ര​സ് സെ​ക്ര​ട്ട​റി അ​ഡ്വ. ഫാ​ത്തി​മ റോ​ഷ്‌​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റ് കാ​പ്പി​ൽ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​സി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, പി. ​വാ​സു​ദേ​വ​ന്‍, ടി.​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, വി.​എ. ഇ​ബ്‌​നു ക​ദീ​ര്‍, അ​ഷ്‌​റ​ഫ് ക​ന്ന​ങ്ങാ​ട​ന്‍, റ​ഹീം മൂ​ര്‍ഖ​ന്‍, നൗ​ഷാ​ദ് പൊ​ത്ത​ന്‍കോ​ട​ന്‍, ബി​ജേ​ഷ് നെ​ച്ചി​ക്കോ​ട​ന്‍, നൗ​ഫ​ല്‍ പാ​റ​ക്കു​ളം, ജൈ​സ​ല്‍ എ​ട​പ്പ​റ്റ, സി.​പി. സി​റാ​ജ്, സി. ​സു​ഹൈ​ല്‍, അ​ഫ്‌​ല​ഹ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം, ക​രു​ളാ​യി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ​ത്തി​ൽ പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന സ്റ്റേ​ഷ​ൻ ഉ​പ​രോ​ധം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് പാ​ലൊ​ളി മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കേ​മ്പി​ൽ ര​വി അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ജി. രാ​ജ​ഗോ​പാ​ല​ൻ, ടി. ​സു​രേ​ഷ് കു​മാ​ർ, ശി​വ​ദാ​സ​ൻ ഉ​ള്ളാ​ട്, അ​മീ​ർ പൊ​റ്റ​മ്മ​ൽ, ഷീ​ബ പു​ഴി​ക്കു​ത്ത്, വി.​പി. അ​ഫീ​ഫ, രാ​ഹു​ൽ തേ​ൾ​പ്പാ​റ, ഷം​സീ​ർ ക​ല്ലി​ങ്ങ​ൽ, വി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, നി​ഷാ​ദ് പൊ​ട്ടേ​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ മു​നി​സി​പ്പ​ൽ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ​യും ചാ​ലി​യാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ല​മ്പൂ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്‌ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. ഷെ​റി ജോ​ർ​ജ് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ഴി​ക്ക​ട​വ്: വ​ഴി​ക്ക​ട​വ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ വ​ഴി​ക്ക​ട​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ബീ​ന ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ സു​നീ​ർ മ​ണ​ൽ​പ്പാ​ടം അ​ധ്യ​ക്ഷം വ​ഹി​ച്ചു.

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ഹൈ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട്, തു​വ്വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ന് മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു.

എ​ട​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എ​ൻ.​കെ. അ​ബ്ദു​ൽ ഹ​മീ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​ടി. ജ്യോ​തി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​കെ. സു​രേ​ന്ദ്ര​ൻ, സി.​പി. മു​ഹ​മ്മ​ദ്, റ​ഷീ​ദ് പൊ​റ്റ​യി​ൽ, നി​സാം ആ​ബി​ദ​ലി, പി.​കെ. റ​ഷീ​ദ്, ബാ​ബു​മ​ണി, യൂ​സു​ഫ് പാ​ന്ത്ര, വി.​പി. ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​രു​തി​ങ്ങ​ലി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന് വി. ​ആ​ബി​ദ​ലി, വി. ​ഷൗ​ക്ക​ത്ത്, കെ. ​ഹു​സൈ​ൻ, ഖാ​ദ​ർ വാ​ല​യി​ൽ, മു​നീ​ർ കു​രി​ക്ക​ൾ, പി. ​സൈ​ന​ബ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ളി​കാ​വ്: കാ​ളി​കാ​വ്, ചോ​ക്കാ​ട് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ളി​കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് ജോ​ജി കെ. ​അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ളി​കാ​വ് ജ​ങ്ഷ​ൻ ചു​റ്റി ന​ട​ത്തി​യ മാ​ർ​ച്ച് സ്റ്റേ​ഷ​ന് സ​മീ​പം എ​സ്.​ഐ വി. ​ശ​ശി​ധ​ര​ൻ, എ.​എ​സ്.​ഐ അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ​യി​ൽ ഐ. ​മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​പ്ര ഷ​റ​ഫു​ദ്ദീ​ൻ, കെ. ​ത​ങ്ക​മ്മു, പി. ​ഷി​ജി​മോ​ൾ, സി. ​ഷാ​ഹി​ന, എ.​കെ. മു​ഹ​മ്മ​ദ​ലി, സ​ക്കീ​ർ ഹു​സൈ​ൻ, ഒ.​പി. ന​വാ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-police station marchcongressMalppuram news
News Summary - congress police station march malppuram
Next Story