Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightഎ​ട​ക്ക​ര​യി​ല്‍...

എ​ട​ക്ക​ര​യി​ല്‍ ബൈ​ക്ക് മോ​ഷ​ണസം​ഘം പി​ടി​യി​ല്‍

text_fields
bookmark_border
bike thieves arrested in edakkara
cancel
camera_alt

രാ​ജു, രാ​ജേ​ന്ദ്ര​ന്‍, രാ​ജേ​ഷ്

എ​ട​ക്ക​ര: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ ബൈ​ക്ക് മോ​ഷ​ണ സം​ഘം എ​ട​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മ​ധു​രൈ കാ​ണ്‍ഡി വി​ല്ലേ​ജി​ല്‍ രാ​ജു (30), തി​രു​വ​ണ്ണാ​മ​ല ജ​മ​ന​മ​ത്തൂ​ര്‍ രാ​ജേ​ന്ദ്ര​ന്‍ (47), തൂ​ത്തു​ക്കു​ടി ബി​ലാ​ത്തി​ക്കു​ളം രാ​ജ എ​ന്ന രാ​ജേ​ഷ് (27) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ക്ക​ര സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പാ​ലേ​മാ​ട് എ​ല​മ്പി​ലാ​ശേ​റി മു​ഹ​മ്മ​ദ് ആ​ലി​യു​ടെ വീ​ട്ടി​ല്‍നി​ന്ന് മോ​ഷ്ടി​ച്ച് ബൈ​ക്കു​മാ​യി പോ​ക​വെ​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

നൈ​റ്റ് പ​ട്രോ​ളി​ങ്ങി​നി​ടെ പ്ര​തി​ക​ളെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പി​ടി​കൂ​ടു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ല്‍ ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന സം​ഘ​മാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ള്‍ എ​ട​ക്ക​ര ഗ​വ. ഹൈ​സ്‌​കൂ​ളി​ന് സ​മീ​പ​വും മ​രു​ത നാ​രോ​ക്കാ​വി​ലും വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സു​ക​ളി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കൂ​ലി​വേ​ല ചെ​യ്തു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ബൈ​ക്ക് മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​ത്. ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് മൂ​ന്ന് ബൈ​ക്കു​ക​ള്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു. എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ക്ക് പു​റ​മെ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ര​വി, എ.​എ​സ്.​ഐ അ​ബ്ദു​ല്‍ മു​ജീ​ബ്, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ രാ​ജ​ന്‍, സി.​എ. മു​ജീ​ബ്, വാ​സു​ദേ​വ​ന്‍, സി.​പി.​ഒ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സാ​ബി​ര്‍ അ​ലി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EdakkaraBike thieves
News Summary - bike thieves arrested in edakkara
Next Story