Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightജനവാസകേന്ദ്രത്തില്‍...

ജനവാസകേന്ദ്രത്തില്‍ സാമൂഹിക വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
ജനവാസകേന്ദ്രത്തില്‍ സാമൂഹിക വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി
cancel
camera_alt

സു​ല്‍ത്താ​ന്‍പ​ടി ഊ​രി​ന് സ​മീ​പം സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ത​ള്ളി​യ ക​ക്കൂ​സ് മാ​ലി​ന്യം

എ​ട​ക്ക​ര: രാ​ത്രി​യു​ടെ മ​റ​വി​ല്‍ ചാ​ത്തം​മു​ണ്ട സു​ല്‍ത്താ​ന്‍പ​ടി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. രൂ​ക്ഷ​മാ​യ ദു​ര്‍ഗ​ന്ധം മൂ​ലം നാ​ട്ടു​കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. സു​ല്‍ത്താ​ന്‍പ​ടി പൂ​ക്കോ​ട്ടു​മ​ണ്ണ ചു​ങ്ക​ത്ത​റ റോ​ഡി​ല്‍ പ​ണി​യ ന​ഗ​റി​ന് സ​മീ​പ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.

-വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് റോ​ഡി​ല്‍നി​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ റി​യാ​സ് ചു​ങ്ക​ത്ത​റ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ഹീ​ദ മു​ഹ​മ്മ​ദ​ലി, ഷാ​ഹു​ല്‍ മു​നീ​ര്‍, മു​ൻ അം​ഗം ബൈ​ജു ന​ല്ലം​ത​ണ്ണി, ആ​ശാ വ​ര്‍ക്ക​ര്‍ ബി​ന്ദു, സാ​ല്‍വോ ക്ല​ബ് പ്ര​വ​ര്‍ത്ത​ക​ന്‍ റി​യാ​സ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. ഇ​വ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് പോ​ത്തു​ക​ല്ല്​ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​റും സ്ഥ​ല​ത്തെ​ത്തി. വാ​ര്‍ഡം​ഗം വാ​ഹി​ദ മു​ഹ​മ്മ​ദ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ല്‍വോ ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ്‌​പോ​ര്‍ട്‌​സ് ക്ല​ബി​ന്റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ലി​ന്യം മ​ണ്ണി​ട്ട് മൂ​ടു​ക​യും ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തു​ക​യും ചെ​യ്തു.

നാ​ലാം ത​വ​ണ​യാ​ണ് പ്ര​ദേ​ശ​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തു​വ​രെ കു​റ്റ​ക്കാ​രെ ക​ണ്ടു​പി​ടി​ക്കാ​ന്‍ പൊ​ലീ​സി​നാ​യി​ട്ടി​ല്ല. മേ​ഖ​ല​യി​ലെ ക്വാ​ര്‍ട്ടേ​ഴ്‌​സു​ക​ള​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നും ക​ക്കൂ​സ് മാ​ലി​ന്യം ശേ​ഖ​രി​ച്ച് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ ത​ള്ളു​ന്ന സം​ഘം പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toilet wasteresidential areaDumpedanti-social
News Summary - Anti-social elements dumped toilet waste in a residential area
Next Story