പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍
text_fields1. അബ്ദുല്‍ സലാം 2. വീട്ടില്‍ നിന്ന് കണ്ടെടുത്ത നാടന്‍ തോക്കും തിരകളും
എടക്കര: നാടന്‍ തോക്കുമായി പോത്തുകല്ലില്‍ ഒരാള്‍ അറസ്റ്റില്‍. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുല്‍ സലാമാണ് (42) പോത്തുകല്‍ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് നാടന്‍ തോക്കും രണ്ട് തിരകളും കണ്ടെടുത്തു. വെള്ളിയാഴ്ച വൈകീട്ടാണ് സഭവം.
പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് നാടന്‍ തോക്കും തിരകളും കണ്ടെടുത്തത്.
മുണ്ടേരി മേഖലയിലെ നായാട്ടുസംഘത്തിലെ പ്രധാന കണ്ണിയാണിയാളെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ആയുധ നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്‍സ്പെക്ടര്‍ക്ക് പുറമെ സീനിയിര്‍ സി.പി.ഒ സുരേഷ് ബാബു, സി.പി.ഒമാരായ കൃഷണദാസ്, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.