Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightചുങ്കത്തറയില്‍ വ്യാപാര...

ചുങ്കത്തറയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
ചുങ്കത്തറയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
cancel
camera_alt

തീ​പി​ടി​ത്ത​ത്തെ​തു​ട​ര്‍ന്ന് ചു​ങ്ക​ത്ത​റ​യി​ല്‍ ക​ത്തി​ന​ശി​ച്ച വ്യാ​പാ​ര സ്ഥാ​പ​നം

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ​യി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ ഷ​മീം പു​ളി​ക്ക​ല്‍, പ​ള്ളി​ക്ക​ല്‍ അ​ബ്ദു​ല്‍ ക​രീം എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ന​ട​ത്തു​ന്ന അ​സോ​ണ്‍ ടെ​ക്‌​നോ​ള​ജീ​സ് ഇ​ന്ത്യ എ​ല്‍.​എ​ൽ.​പി എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്.

അ​വ​ധി​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സ്ഥാ​പ​നം മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു ഉ​ട​മ​ക​ള്‍. പു​തി​യ സ്ഥാ​പ​ന​ത്തി​ല്‍ കു​റ​ച്ച് പ്ര​വൃ​ത്തി​ക​ൾ കൂ​ടി പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ള്ള​തി​നാ​ല്‍ സി.​സി.​ടി.​വി ഉ​ള്‍പ്പെ​ടെ​യു​ള്ള സ്റ്റോ​ക്കു​ക​ള്‍ ഈ ​സ്ഥാ​പ​ന​ത്തി​ല്‍ ത​ന്നെ​യാ​ണു​ള്ള​ത്.

ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ര്‍ണി​ച്ച​റു​ക​ളും പൂ​ര്‍ണ​മാ​യി ക​ത്തി​ന​ശി​ച്ചു. നി​ല​മ്പൂ​രി​ല്‍ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ര​ണ്ട് യൂ​നി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. 35 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ പ​റ​ഞ്ഞു. സ്വി​ച്ച് ബോ​ര്‍ഡി​ല്‍ നി​ന്നു​ള്ള ഷോ​ര്‍ട് സ​ര്‍ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edakkaramalappuramedakkara fire
News Summary - A fire broke out in a business establishment
Next Story