Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ട​ക്ക​ര​യി​ല്‍...

എ​ട​ക്ക​ര​യി​ല്‍ ബൈ​പാ​സ് റോ​ഡ്  നി​ര്‍മാ​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
edakara
cancel

എ​ട​ക്ക​ര: ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി എ​ട​ക്ക​ര​യി​ല്‍ ബൈ​പാ​സ് നി​ര്‍മാ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യു​ടെ നേ​രി​ട്ടു​ള്ള മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് നി​ര്‍മാ​ണം. കെ.​എ​ന്‍.​ജി റോ​ഡി​ലെ ക​ലാ​സാ​ഗ​റി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന റോ​ഡ് മേ​നോ​ന്‍പൊ​ട്ടി വ​ഴി കാ​റ്റാ​ടി റോ​ഡി​ല്‍ എ​ത്തി​ച്ചേ​രു​ന്ന ത​ര​ത്തി​ലാ​ണ് നി​ർ​മാ​ണം. ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യം വ​രു​ന്ന റോ​ഡി​ന് എ​ട്ട് മീ​റ്റ​ര്‍ വീ​തി​യു​ണ്ട്. ഒ​രു കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ല​വി​ല്‍ ടാ​ര്‍ റോ​ഡു​ണ്ട്. ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​രം എ​ട്ട് മീ​റ്റ​ര്‍ വീ​തി​യി​ല്‍ സ്ഥ​ലം വി​ട്ടു​ന​ല്‍കാ​ന്‍ എം.​എ​ല്‍.​എ​യു​മാ​യു​ള്ള ച​ര്‍ച്ച​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ത​യാ​റാ​യ​തോ​ടെ​യാ​ണ് നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത്. 

മ​ണ്‍റോ​ഡ് നി​ര്‍മാ​ണം നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ച്ചു. ര​ണ്ടാ​ഴ്ച​കൊ​ണ്ട് പാ​ത ഗ​താ​ഗ​ത​ത്തി​ന് പാ​ക​മാ​ക്കു​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു. എം.​എ​ല്‍.​എ ഫ​ണ്ടി​ല്‍നി​ന്ന് 50 ല​ക്ഷം രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ക്കു​മെ​ന്ന് എം.എൽ.എ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷൈ​നി പാ​ല​ക്കു​ഴി, സ​ന്തോ​ഷ് കാ​പ്രാ​ട്ട്, എം.​കെ. ച​ന്ദ്ര​ന്‍, സി.​പി.​എം എ​ട​ക്ക​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി അ​ഡ്വ. യു. ​ഗി​രീ​ഷ്കു​മാ​ര്‍, സോ​മ​ന്‍ പാ​ര്‍ളി, അ​ബ്​​ദു​റ​ഹ്മാ​ന്‍, കീ​രി ഹം​സ എ​ന്നി​വ​രും പ്ര​വൃ​ത്തി​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - Edakara bypass-Kerala news
Next Story