Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആനക്കയം സഹകരണ ബാങ്ക്: ക്രമക്കേടിൽ ഇ.ഡി അന്വേഷണം

text_fields
bookmark_border
ed raid
cancel

മലപ്പുറം: ആനക്കയം സർവിസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. ഇ.ഡി കോഴിക്കോട് ഓഫിസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

മുസ്‍ലിം ലീഗ് ഭരണസമിതിക്ക് കീഴിലുള്ള ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിൽ വകുപ്പ് തലത്തിൽ അന്വേഷണം പൂർത്തിയാക്കി സഹകരണ അസി. രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണവും നടക്കുന്നുണ്ട്. നേരത്തേ ഫയലുകൾ ഹാജരാക്കാൻ ബാങ്കിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു.

ഫയലുകൾ ഹാജരാക്കുകയും ചെയ്തു. പ്രഥമദൃഷ്ട്യ ക്രമക്കേടുകളുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് തുടർനടപടികളിലേക്ക് കടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED raids in Anakkayam Cooperative Bank
Next Story