Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മു​സ്ത​ഫ ചെ​ങ്ങാ​ട് നി​ർ​മി​ച്ച പ​രി​സ്ഥി​തി സൗ​ഹൃ​ദ വീ​ടു​ക​ളി​ലൊ​ന്ന്
cancel
camera_alt

മു​സ്ത​ഫ ചെ​ങ്ങാ​ട് നി​ർ​മി​ച്ച പ​രി​സ്ഥി​തി സൗ​ഹൃ​ദ വീ​ടു​ക​ളി​ലൊ​ന്ന് 

പ​ര​പ്പ​ന​ങ്ങാ​ടി: ചെ​റ​മം​ഗ​ലം സ്വ​ദേ​ശി ചെ​ങ്ങാ​ട് മു​സ്ത​ഫ​ക്ക് പ​ത്താം ക്ലാ​സി​ന്റെ പ​ടി​ക​ട​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, മു​സ്ത​ഫ​യു​ടെ എ​ൻ​ജി​നീ​യ​റി​ങ് പാ​ട​വം വി​സ്മ​യ​ക​ര​മാ​ണ്. നി​ർ​മാ​ണ രം​ഗ​ത്തും സാ​ങ്കേ​തി​ക രം​ഗ​ത്തും അ​തി​ശ​യ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യാ​ണ് ഈ ​മു​പ്പ​ത്തി​യാ​റു​കാ​ര​ൻ. വീ​ട് നി​ർ​മാ​ണ​ത്തി​ൽ ആ​ക​ർ​ഷ​ണീ​യ​ത​യു​ടെ മേ​മ്പൊ​ടി സ​മ്മാ​നി​ക്കാ​ൻ മു​സ്ത​ഫ​യു​ടെ നി​ർ​മാ​ണ ക​ലാ​ബോ​ധം തേ​ടി​യെ​ത്തു​ന്ന​വ​രി​ൽ പേ​രു​കേ​ട്ട എ​ൻ​ജി​നീ​യ​ർ​മാ​ർ വ​രെ​യു​ണ്ട്. സി​മ​ന്റും ക​ല്ലും മ​ണ​ലും മാ​റ്റി നി​ർ​ത്തി പ്ര​കൃ​തി​ക്ക് പ​രി​ക്കേ​ൽ​ക്കാ​ത്ത വി​ധം ഇ​രു​മ്പു ക​മ്പി​ക​ളും മു​ള​ക​ളും ഓ​ടു​ക​ളും ചേ​ർ​ത്തൊ​രു​ക്കു​ന്ന പ്ര​കൃ​തി സൗ​ഹൃ​ദ വീ​ടു​ക​ളാ​ണ് മു​സ്ത​ഫ​യു​ടെ പ്ര​ത്യേ​ക​ത.

കാ​റ്റും വെ​ളി​ച്ച​വും അ​ക​ത്ത​ള​ങ്ങ​ളി​ൽ ക​ളി​യാ​ടു​ന്ന​തും അ​നാ​വ​ശ്യ നി​ർ​മി​തി​ക​ൾ പാ​ടെ വെ​ട്ടി​മാ​റ്റി​യ​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ ഒ​റ്റ നോ​ട്ട​ത്തി​ൽ കേ​ര​ളീ​യ പ​ര​മ്പ​രാ​ഗ​ത ഗൃ​ഹ​സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കെ​തി​രാ​ണ്. ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ട്രീ​റ്റ് റ​സ്റ്റാ​റ​ന്റി​ന്റെ നി​ർ​മി​തി​യി​ലും മു​സ്ത​ഫ​യു​ടെ ക​ര​വി​രു​തു​ണ്ടാ​യി​രു​ന്നു. സി​നി​മ സം​വി​ധാ​ന രം​ഗ​ത്തും ഡോ​ക്യു​മെ​ന്റ​റി രം​ഗ​ത്തും മു​സ്ത​ഫ ​കൈ​യ്യൊ​പ്പ് ചാ​ർ​ത്തി​യി​ട്ടു​ണ്ട്. ഒ​ന്നും ര​ണ്ടും മി​നി​റ്റു​ക​ൾ മാ​ത്രം നീ​ളു​ന്ന നി​ര​വ​ധി പ്ര​കൃ​തി പ​ക്ഷ ഡോ​ക്യു​മെ​ന്റ​റി​ക​ൾ നി​ർ​മി​ച്ചു.

ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന ‘ക​നേ​ഡി​യ​ൻ അ​ഫ്ഗാ​ൻ’ സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bamboo houseEngineers' DayEco-friendly
News Summary - Eco-friendly houses with bamboo, bamboo and bamboo The specialty of mustaffa
Next Story