പന്നിക്കുന്ന് കോളനിയിൽ വീണ്ടും മണ്ണിടിച്ചിൽ
text_fieldsകരുവാരകുണ്ട്: പന്നിക്കുന്ന് കോളനിയിൽ വീണ്ടും മണ്ണിടിച്ചിൽ. വിണ്ടുകീറിയ നിലയിൽ കണ്ട ഭാഗം കനത്ത മഴയിൽ ഞായറാഴ്ച ഉച്ചയോടെ ഇടിയുകയായിരുന്നു. വെള്ളേങ്ങര അയ്യപ്പൻ, വിജയൻ എന്നിവരുടെ വീടുകൾ അപകടാവസ്ഥയിലാവുകയും എട്ടോളം വീടുകളിലേക്കുള്ള വഴി അടയുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഒരു വീട്ടിൽ ഡയാലിസിസ് നടത്തുന്ന വൃക്കരോഗിയായ കുട്ടിയുണ്ട്. കഴിഞ്ഞ മഴക്കാലത്തും കോളനിയിൽ മണ്ണിടിഞ്ഞ് ആറു വീടുകൾ ഭീഷണിയിലായിരുന്നു. ജനപ്രതിനിധികൾ പലരും സന്ദർശിച്ചെങ്കിലും ഇതുവരെ പരിഹാരമാർഗങ്ങളുണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധം നിലനിൽക്കവേയാണ് വീണ്ടും മണ്ണിടിച്ചിൽ. മഴ തുടർന്നാൽ വീട്ടുകാരെ മാറ്റിപ്പാർപ്പിക്കേണ്ടി വരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

