Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരിക്കടത്ത്...

ലഹരിക്കടത്ത് സംഘത്തലവന്‍ അക്കു ആഷിഖും കൂട്ടാളിയും പിടിയില്‍

text_fields
bookmark_border
drugs mafia
cancel

തേ​ഞ്ഞി​പ്പ​ലം: ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ല്‍പ​ന ന​ട​ത്തു​ന്ന ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്ത​ല​വ​നും കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ല്‍.

കൊ​ണ്ടോ​ട്ടി എ​ക്കാ​പ​റ​മ്പ് കു​ഴി​മ​ണ്ണ സ്വ​ദേ​ശി മു​സ്​​ലി​യാ​ര​ക​ത്ത് മു​ഹ​മ്മ​ദ് ആ​ഷി​ഖ് എ​ന്ന അ​ക്കു (29), പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി പാ​ല​ക്ക​ണ്ടി​പ​റ​മ്പ​ത്ത് ഫാ​യി​സ് മു​ബ​ഷീ​ര്‍ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മാ​ര​ക​ല​ഹ​രി​യാ​യ എം​ഡി.​എം.​എ ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​ള്ളി​ക്ക​ല്‍ ബ​സാ​ര്‍ കു​റു​ന്ത​ല​യി​ല്‍നി​ന്ന് ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​െ​ന്ന​ന്ന് ​െപാ​ലീ​സ് പ​റ​ഞ്ഞു.

ആ​റ് ഗ്രാം ​ല​ഹ​രി പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി വി​ല്‍പ​ന​യി​ലൂ​ടെ ല​ഭി​ച്ച 1,16,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. ല​ഹ​രി ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ ആ​ഷി​ഖി​ന്റെ പേ​രി​ല്‍ കൊ​ണ്ടോ​ട്ടി​യി​ല്‍ കൊ​ല​പാ​ത​ക​ശ്ര​മ​മ​ട​ക്കം മൂ​ന്ന് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍ഷം വ​ണ്ടൂ​രി​ല്‍ എ​ക്‌​സൈ​സ് എം.​ഡി.​എം.​എ​യും കൊ​െ​ക്ക​യ്നും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന പ്ര​തി​യാ​ണ് അ​ക്കു ആ​ഷി​ഖ്. അ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് എ​ക്‌​സൈ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ലും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യും.

കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്കും തെ​ളി​വെ​ടു​പ്പി​നു​മാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ജി​ല്ല ​െപാ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ട​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം തേ​ഞ്ഞി​പ്പ​ലം സി.​ഐ കെ.​ഒ. പ്ര​ദീ​പ്, എ​സ്.​ഐ വി​പി​ന്‍ വി. ​പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും തേ​ഞ്ഞി​പ്പ​ലം പൊ​ലീ​വും ചേ​ര്‍ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsDrug traffickinggang leader
News Summary - Drug trafficking gang leader Aku Ashiq and his accomplice arrested
Next Story