കൊണ്ടോട്ടിയിലെ ലഹരിക്കടത്ത് കേസ്: രക്ഷപ്പെട്ട മമ്പാട് സ്വദേശി പിടിയില്
text_fieldsകൊണ്ടോട്ടി: വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ വില്പന നടത്താനായി വന്ന രണ്ടംഗ സംഘത്തിലെ രക്ഷപ്പെട്ട പ്രതിയെ ജില്ല ആൻറി നാര്ക്കോട്ടിക് സ്ക്വാഡ് ഒരു മാസത്തിനു ശേഷം എറണാകുളത്തെ രഹസ്യ കേന്ദ്രത്തില് നിന്നു പിടികൂടി. മമ്പാട് പൊങ്ങല്ലൂര് സ്വദേശി പൊയിലില് ഷമീമിനെയാണ് (32) പിടികൂടിയത്.
കൊണ്ടോട്ടി നയാ ബസാറില് െവച്ചാണ് എടവണ്ണ സ്വദേശി അറയിലകത്ത് റിഥാന് ബാസില് (26) എന്ന റോംബൊയെ കഴിഞ്ഞ മാര്ച്ച് മാസം പിടികൂടിയത്. ഇയാളില് നിന്ന് 15 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിരുന്നു.
ലഹരിക്കടത്തിന് ഉപയോഗിച്ച ജീപ്പും ഇവരില് നിന്ന് കസ്റ്റഡിയില് എടുത്തിരുന്നു. ഗോവ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില് നിന്ന് വിദ്യാർഥികളെ ഉപയോഗിച്ച് നാട്ടിലെത്തിക്കുന്ന ലഹരിക്കടത്തുസംഘം ഗ്രാമിന് 3500 മുതല് 5000 രൂപ വരെയാണ് ഈടാക്കുന്നത്. പിടിയിലായ ആളെ ചോദ്യം ചെയ്തതില് പ്രദേശത്തെ നിരവധി ചെറുതും വലുതുമായ കച്ചവടക്കാരെക്കുറിച്ചും ഉപയോഗിക്കുന്ന വിദ്യാർഥികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതി എടവണ്ണയില് ഹോട്ടല് നടത്തുകയാണ്.
കൊണ്ടോട്ടി ഇൻസ്പെക്ടര് പി. ചന്ദ്രമോഹെൻറ നേതൃത്വത്തില് ആൻറി നര്ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ് എന്നിവരെ കൂടാതെ കൊണ്ടോട്ടി സ്റ്റേഷനിലെ എ.എസ്.ഐ മോഹന് ദാസ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

