Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടവണ്ണയിൽ...

എടവണ്ണയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ജൽ ജീവൻ പദ്ധതിക്ക് കാത്തിരിപ്പ് നീളുന്നു

text_fields
bookmark_border
എടവണ്ണയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ജൽ ജീവൻ പദ്ധതിക്ക് കാത്തിരിപ്പ് നീളുന്നു
cancel
camera_alt

ടാങ്കറുകളിൽ എത്തിച്ച കുടിവെള്ളം വിതരണംചെയ്യുന്നു

എ​ട​വ​ണ്ണ: പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​നു​ള്ള ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി കാ​ത്തി​രി​പ്പ് നീ​ളു​ന്നു. പ​ദ്ധ​തി​യി​ലെ പൈ​പ്പു​ക​ൾ പൊ​ട്ടി കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ട​തും പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജ​ല അ​തോ​റി​റ്റി​ക്ക് കൈ​മാ​റാ​ത്ത​തു​മാ​ണ് കാ​ര​ണം. ജോ​ലി ഏ​റ്റെ​ടു​ത്ത പ​ല ക​രാ​റു​കാ​രും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ലൂ​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കു​ക​യാ​ണ്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി മു​ഴു​വ​നാ​കാ​ത്ത​തും പ​ദ്ധ​തി കൈ​മാ​റ​ൽ വൈ​കി​പ്പി​ക്കു​ന്നു. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യു.​ഡി.​എ​ഫ് മെ​മ്പ​ർ​മാ​രും ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളും ജ​ല അ​തോ​റി​റ്റി അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​റെ ക​ഴി​ഞ്ഞ​ദി​വ​സം ഉ​പ​രോ​ധി​ച്ചി​രു​ന്നു.

പ​ദ്ധ​തി പ​ണി പൂ​ർ​ത്തി​യാ​ക്കി ജ​ല അ​തോ​റി​റ്റി​യെ ഏ​ൽ​പ്പി​ച്ചാ​ൽ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കൊ​ള​പ്പാ​ട്-​വീ​മ്പു​ങ്കു​ഴി, പ​ടി​ഞ്ഞാ​റേ ചാ​ത്ത​ല്ലൂ​ർ-​ഓ​ട​ണ്ട​പാ​റ പ​ട്ടി​ക​വ​ർ​ഗ സ​ങ്കേ​ത​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സാ​ജി​ദ് കു​ള​ത്തി​ങ്ങ​ൽ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ഇ.​എ. ക​രീം, സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsdrinking water shortageMalappuram News
News Summary - Drinking water shortage is acute in Edavanna; The wait for the Jal Jeevan project is getting longer
Next Story