Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകു​ടി​വെ​ള്ള പ്ര​ശ്നം:...

കു​ടി​വെ​ള്ള പ്ര​ശ്നം: ജി.​പി.​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾ തേ​ടി ന​ഗ​ര​സ​ഭ

text_fields
bookmark_border
കു​ടി​വെ​ള്ള പ്ര​ശ്നം: ജി.​പി.​എ​സ്  ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾ തേ​ടി ന​ഗ​ര​സ​ഭ
cancel

മ​ല​പ്പു​റം: ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. മ​ല​പ്പു​റം, മേ​ൽ​മു​റി, പാ​ണ​ക്കാ​ട് വി​ല്ലേ​ജി​ലെ​ല്ലാം കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ക്ഷ​മാ​ണ്. ജി.​പി.​എ​സ് ഘ​ടി​പ്പി​ച്ച ലോ​റി​ക​ൾ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വി​ത​ര​ണം ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ലോ​റി​ക​ൾ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്താ​ൻ യോ​ഗം നി​ശ്ച​യി​ച്ചു. ജി.​പി.​എ​സ് വാ​ഹ​ന​ങ്ങ​ൾ ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ വി​ത​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ജ​ലം വി​ത​ര​ണം ചെ​യ്യു​മ്പോ​ൾ ജി.​പി.​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ൽ ടാ​ങ്ക് സൗ​ക​ര്യം വേ​ണം. കൂ​ടാ​തെ കു​ടി​ക്കാ​ൻ യോ​ഗ്യ​മാ​യ വെ​ള്ള​മാ​യി​രി​ക്ക​ണം വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. നി​ല​വി​ൽ ജ​ല വ​കു​പ്പ് വ​ഴി ന​ഗ​ര​ത്തി​ൽ ക​ട​ലു​ണ്ടി​പു​ഴ​യി​ൽ നി​ന്നാ​ണ് ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. വേ​ന​ൽ വ​ന്ന​തോ​ടെ പു​ഴ​യി​ൽ ജ​ല​ല​ഭ്യ​ത കു​റ​യു​ക​യാ​ണ്. ക​ട​ലു​ണ്ടി​പു​ഴ​യി​ലെ മ​ണ്ണാ​ർ​ക്കു​ണ്ട്, നാ​മ്പ്രാ​ണി, ചാ​മ​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.

ജ​ല ല​ഭ്യ​ത കു​റ​വ് കാ​ര​ണം ജ​ല വ​കു​പ്പ് വി​ത​ര​ണ സ​മ​യം കു​റ​ച്ചി​ട്ടു​ണ്ട്. ഇ​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ആ​കെ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​റി​ക​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ധ‍്യ​ക്ഷ​ൻ മു​ജീ​ബ് കാ​ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesdrinking waterproblemMunicipal council
News Summary - drinking water problem: Municipal council seeks GPS-equipped vehicles
Next Story