കെ.എസ്.ആർ.ടി.സിക്ക് ദീപാവലി വെടിക്കെട്ട് റെക്കോഡ് കലക്ഷൻ
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സിക്ക് ദീപാവലിയോടനുബന്ധിച്ച അവധി ദിവസങ്ങളിൽ റെക്കോഡ് കലക്ഷൻ. മലപ്പുറം യൂനിറ്റിന് ലക്ഷ്യമിട്ടതിനേക്കാൾ കലക്ഷൻ നേടാനായി.102.77 ശതമാനം കലക്ഷനാണ് മലപ്പുറത്ത് മാത്രം ലഭിച്ചത്. 100.29, 100.5, 91.17, 102.77 എന്നിങ്ങനെയായിരുന്നു ദീപാവലി അവധി ഉൾപ്പെടെ നാലു ദിവസത്തെ വരുമാനം. വടക്കൻ മേഖലയിൽ കോഴിക്കോടും മലപ്പുറവും മാത്രമാണ് മികച്ച കലക്ഷൻ നേടിയത്.
അവധി ദിനത്തിൽ നിലവിലെ അഞ്ച് തിരുവനന്തപുരം സർവിസിന് പുറമെ രണ്ടെണ്ണം അധികമായി നടത്തി. കൂടാതെ, മൂന്നാർ, മലക്കപ്പാറ, കുമരകം, വയനാട്, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റ് സർവിസുകളും കലക്ഷൻ വർധിപ്പിക്കാൻ സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

