Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി​ല്ല വാ​ക്സി​ന്‍...

ജി​ല്ല വാ​ക്സി​ന്‍ സ്​​റ്റോ​ർ  പു​തി​യ കെ​ട്ടി​ട​ത്തി​ല്‍

text_fields
bookmark_border
vacccine
cancel

മ​ല​പ്പു​റം: ആ​രോ​ഗ്യ​വ​കു​പ്പി​​ന് കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ജി​ല്ല വാ​ക്സി​ന്‍ ആ​ന്‍ഡ് ഫാ​മി​ലി വെ​ല്‍ഫെ​യ​ര്‍ സ്​​റ്റോ​ര്‍ ക​ല​ക്ട​റേ​റ്റി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ഗ​ര്‍ഭി​ണി​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നു​ള്ള വാ​ക്‌​സി​നു​ക​ള്‍, പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ക്കു​ള്ള വാ​ക്‌​സി​നു​ക​ള്‍ എ​ന്നി​വ പ്ര​ത്യേ​ക​മാ​യി സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം സ്​​റ്റോ​റി​ല്‍ ഒ​രു​ക്കി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പി.​പി.​ഇ കി​റ്റ്, എ​ന്‍ 95 മാ​സ്‌​കു​ക​ള്‍, ത്രീ ​ലെ​യ​ര്‍ മാ​സ്‌​കു​ക​ള്‍, സ്ര​വ​പ​രി​ശോ​ധ​ന​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വൈ​റ​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് മീ​ഡി​യ, സി​റി​ഞ്ച് എ​ന്നി​വ​യും സ്​​റ്റോ​റി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യും. കോ​ഴി​ക്കോ​ട് റീ​ജ​ന​ല്‍ വാ​ക്സി​ന്‍ സ്​​റ്റോ​റി​ല്‍നി​ന്ന് എ​ത്തി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ ജി​ല്ല വാ​ക്‌​സി​ന്‍ സ്​​റ്റോ​ര്‍ വ​ഴി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, താ​ലൂ​ക്ക്, ജി​ല്ല ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ക്കും. വാ​ക്സി​ന്‍ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്-​ഇ​ന്‍-​കൂ​ള​ര്‍ സൗ​ക​ര്യ​ങ്ങ​ളും സ്​​റ്റോ​റി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട് മു​ത​ല്‍ എ​ട്ട് ഡി​ഗ്രി​യി​ലാ​ണ് വാ​ക്‌​സി​നു​ക​ള്‍ സ്​​റ്റോ​റി​ല്‍ സൂ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 117 കോ​ള്‍ഡ് ചെ​യി​ന്‍ പോ​യ​ൻ​റു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala newsMalappuram News
News Summary - District vaccine stor in new building-Kerala news
Next Story