പോളിങ്ങിന് ജില്ല ഒരുങ്ങി; 36,32,210 ലക്ഷം വോട്ടര്‍മാർ
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിനൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം അവസാനഘട്ട തയാറെടുപ്പുകള്‍ വിശദീകരിച്ചത്. 16 നിയമസഭ മണ്ഡലങ്ങളിലായി 36,32,210 ലക്ഷം വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 18,19,198 പുരുഷ വോട്ടര്‍മാരും 18,12,974 സ്ത്രീ വോട്ടര്‍മാരും 38 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. ഭിന്നശേഷി വിഭാഗത്തിലായി 29,300 വോട്ടർമാരും 85 വയസ്സിന് മുകളില്‍ പ്രായമുള്ള 14,168 വോട്ടർമാരും 41,962 പ്രവാസി വോട്ടര്‍മാരും 111463 കന്നി വോട്ടര്‍മാരും 1831 സര്‍വിസ് വോട്ടര്‍മാരുമുണ്ട്. ജില്ലയില്‍ ഹോം വോട്ടിങ് നൂറ് ശതമാനവും പൂര്‍ത്തിയായി. 16,106 പേര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തു. ജില്ലക്കകത്തുനിന്നുള്ള 12,170 പേരും പുറത്തുനിന്നുള്ള 3,936 പേരും വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ 16 വിതരണ സ്വീകരണ കേന്ദ്രങ്ങളും ഏഴ് ലൊക്കേഷനുകളിലായി സ്‌ട്രോങ് റൂം സജ്ജമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 4729 സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 58 കമ്പനി കേന്ദ്രസേനക്കുപുറമെ കര്‍ണാടക (മൂന്ന് കമ്പനി), തമിഴ്നാട് )(നാല് കമ്പനി) പൊലീസും കേരള എ.പി ബറ്റാലിയന്റെ ഒമ്പത് കമ്പനികളും ഉള്‍പ്പെടുന്നു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ലോക്കല്‍ പൊലീസിന്റെയും സി.എ.പി.എഫ് വിഭാഗത്തിന്റെയും ശക്തമായ സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 22 ഗ്രൂപ് പട്രോള്‍ പരിധികളിലായി 3682 പോളിങ് ബൂത്തുകളാണുള്ളത്. ഇവിടങ്ങളില്‍ 10 ഇലക്ഷന്‍ സബ് ഡിവിഷന്‍ ഡിവൈ.എസ്.പിമാരുടെ കീഴില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെ സ്ട്രൈക്കിങ് ഫോഴ്‌സിനെ കൂടാതെ എ.ഡി.ജി.ഒ എല്‍.ഒ സ്‌റ്റൈക്കിങ് ഫോഴ്‌സിനെയും ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്. 144 വീതം ഫ്ലയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, 32 വീതം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ്, വിഡിയോ സര്‍വൈലന്‍സ് ടീം 16 വിഡിയോ വ്യൂയിങ് ടീം എന്നിങ്ങനെയാണ് വിന്യസിച്ചിട്ടുള്ളത്.
ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ വിവിധ സ്‌ക്വാഡുകള്‍ വലിയ തോതിലുള്ള ലഹരിമരുന്നുകളും പണവും പിടികൂടി. ജില്ലയില്‍ ഇതുവരെ 2.25 കോടി രൂപ, 4.35 കോടിയുടെ വസ്തുക്കള്‍, 9.5 ലക്ഷത്തിന്റെ 980.27 ലിറ്റര്‍ മദ്യം, 15.265 ലക്ഷം രൂപ വരുന്ന 13.130 കി. ഗ്രാം ല ഹരി വസ്തുക്കള്‍ എന്നിവ വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

