ജില്ല ഒളിമ്പിക്സ്: അത്ലറ്റിക്സിൽ ഐഡിയൽ കടകശ്ശേരി ചാമ്പ്യന്മാർ
text_fieldsഐഡിയൽ കടകശേരി ടീം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ ജില്ല ഒളിമ്പിക്സ് കായികമേളയിൽ അത്ലറ്റിക് മത്സരങ്ങളിൽ ഐഡിയൽ കടകശേരി ചാമ്പ്യൻമാരായി. 15 സ്വർണവും ഒമ്പത് വെള്ളിയും ഏഴ് വെങ്കലവുമടക്കം 109 പോയന്റുമായാണ് ഐഡിയൽ ഓവറോൾ കിരീടം ചൂടിയത്.
മൂന്ന് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 32 പോയന്റുകൾ നേടി കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ രണ്ടാം സ്ഥാനവും മൂന്ന് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമടക്കം 23 പോയന്റുമായി മരിയൻ സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 21 പോയന്റുമായി സ്പോർട്സ് അക്കാദമി കാവനൂർ നാലാം സ്ഥാനവും 17പോയന്റുമായി നവാമുകുന്ദ സ്പോർട്സ് അക്കാദമി അഞ്ചാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

