ഹോക്കി: മലപ്പുറം, മങ്കട ഉപജില്ലകള്‍ ജേതാക്കള്‍
text_fields1. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ ചെമ്മങ്കടവ് പി.എം.എസ്.എ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം 2. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ
കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂൾ ടീം
മൊറയൂര്‍: റവന്യൂ ജില്ല ജൂനിയര്‍ ഹോക്കി മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം ഉപജില്ലയെ പ്രതിനിധാനം ചെയ്ത ചെമ്മങ്കടവ് പി.എം.എസ്.എ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മങ്കട ഉപജില്ലയിലെ കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളും ജേതാക്കളായി. ഈ മാസം 10ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധാനം ചെയ്ത് ഈ ടീമുകള്‍ മത്സരിക്കും.
മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടന്ന റവന്യൂ ജില്ല മത്സരങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനീറ പൊറ്റമ്മല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശരീഫ്, ഡി.ടി. മുജീബ്, ഉസ്മാന്‍, രവീന്ദ്രന്‍, സി.ടി. നാസര്‍, ഷറഫുദ്ദീന്‍ റിസ്വി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

