Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഗം ഭേദമായി; കോട്ടക്കലിന് നന്ദി പറഞ്ഞ് കലക്ടറും സംഘവും

text_fields
bookmark_border
രോഗം ഭേദമായി; കോട്ടക്കലിന് നന്ദി പറഞ്ഞ് കലക്ടറും സംഘവും
cancel

കോട്ടക്കൽ: കോവിഡിനെ തുടർന്ന് ചികിത്സയിലിരുന്ന കലക്ടർ കെ. ഗോപാലകൃഷ്ണനും സംഘവും മടങ്ങി. കഴിഞ്ഞ 14നാണ് കലക്ടർക്ക്​ പുറമെ അസി. കലക്ടർ, സബ് കലക്ടർ എന്നിവർ കോട്ടക്കലിൽ എത്തിയത്. ആര്യവൈദ്യശാല സി.എഫ്.എൽ.ടി.സിയിലായിരുന്നു ചികിത്സ.

എട്ട് ദിവസത്തിനിപ്പുറം ശനിയാഴ്ച നടന്ന ടെസ്​റ്റിൽ ഫലം നെഗറ്റിവായി. ഏവർക്കും നന്ദി പറഞ്ഞായിരുന്നു മടക്കയാത്ര. സ്ഥിരം സമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ, ജില്ല കൊറോണ നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു, ഡോ. പ്രവീണ, മെഡിക്കൽ ഓഫിസർ ഡോ. സയ്ദ് ഫസൽ, എസ്.ഐ റിയാസ് ചാക്കീരി എന്നിവർ നടപടികൾ പൂർത്തിയാക്കി.

സ്​റ്റാഫ് നഴ്സ്, ട്രോമാകെയർ, ആർ.ആർ.ടി വളൻറിയർമാർ, കമ്യൂണിറ്റി കിച്ചൻ പ്രതിനിധികൾ തുടങ്ങിയവരാണ് യാത്രയയപ്പ്​ നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - District collector covid 19 treatment
Next Story