കോവിഡ് പ്രതിരോധത്തിനായി ഹോമിയോ മരുന്ന് വിതരണം
text_fieldsപാണ്ടിക്കാട് ഡോക്ടർ ബാസിൽസ് ഹോമിയോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ബാസിൽ യൂസുഫ്, ‘മാധ്യമം’ മലപ്പുറം യൂനിറ്റ് ചീഫ് റീജിനൽ മാനേജർ വി.സി. മുഹമ്മദ് സലീമിന് ഹോമിയോ മരുന്ന് കൈമാറുന്നു
പെരിന്തൽമണ്ണ: പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ഹോസ്പിറ്റൽ നടത്തുന്ന 'ഒരു ലക്ഷം പേരിലേക്ക് കോവിഡ് പ്രതിരോധം' എന്ന കാമ്പയിനിെൻറ ഭാഗമായി 'മാധ്യമം' മലപ്പുറം റീജിനൽ ഓഫിസ് കേന്ദ്രീകരിച്ച് മരുന്നു വിതരണം നടത്തി. 'മാധ്യമം' മലപ്പുറം യൂനിറ്റ് ചീഫ് റീജിനൽ മാജേനർ വി.സി. മുഹമ്മദ് സലീമിന് ഡോക്ടർ ബാസിൽസ് ഹോമിയോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ബാസിൽ യൂസുഫ് കൈമാറി.
'മാധ്യമം' റിക്രിയേഷൻ ക്ലബ് പ്രസിഡൻറ് പി. സുരേന്ദ്രൻ, സെക്രട്ടറി കെ. മുഹമ്മദ് ശരീഫ്, അഡ്മിനിസ്ട്രേഷൻ വിഭാഗം ചുമതലയുള്ള മുഹമ്മദ് ഹിശാം എന്നിവർ സന്നിഹിതരായി. കോവിഡ് കാലത്ത് പ്രതിരോധശക്തി വർധിപ്പിക്കാൻ ആർസനിക് ആൽബ്-30 എന്ന മരുന്നാണ് വിതരണം ചെയ്യുന്നത്.

