മലപ്പുറത്തെ ആദിവാസി ഊരുകളിൽ ഒന്നാം ഡോസ് വാക്സിന് വിതരണം പൂര്‍ത്തിയായി
text_fieldsമലപ്പുറം: ജില്ലയിലെ മുഴുവന്‍ ആദിവാസി ഊരുകളിലും ആദ്യ ഡോസ് വാക്സിന് വിതരണം പൂര്‍ത്തിയായി. വിവിധ ആദിവാസി ഊരുകളിലായി 10,209 പേര്‍ക്കാണ് വാക്സിന് നല്കാന് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 8,676 പേര്‍ക്ക് ഒന്നാം ഡോസും 1,117 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളും വിതരണം ചെയ്തു.
ശേഷിക്കുന്നവര്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് ബാധിതരായവരും മറ്റു കാരണങ്ങളാല്‍ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ കഴിയാത്തവരുമാണ്. നേരേത്ത 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ അര്‍ഹരായ എല്ലാവര്ക്കും ട്രാന്സ്െജന്ഡര് വിഭാഗത്തിലുള്ള എല്ലാവർക്കും വാക്സിന് നല്‍കിയിരുന്നു.
ജില്ലയില്‍ ഇതുവരെ 24,27,962 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകളാണ് വിതരണം ചെയ്തത്. ഇതില്‍ 18,01,441 പേര്‍ക്ക് ആദ്യ ഡോസും 6,26,521 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

