കാരണം കാണിക്കാതെ പിരിച്ചുവിടുന്നത് അംഗീകരിക്കില്ല -വെൽഫെയർ പാർട്ടി
text_fieldsവെട്ടം: വെട്ടം ഗ്രാമപഞ്ചായത്തിൽ സ്വന്തക്കാരെ തിരുകിക്കയറ്റാൻ പരിചയസമ്പന്നരായ കരാർ ജീവനക്കാരെ സി.പി.എം ഭരണസമിതി ഇടപെട്ട് കാരണം ബോധിപ്പിക്കാതെ പിരിച്ചുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി.
നിലവിലെ കരാർ ജീവനക്കാരോട് വീണ്ടും പുതിയ കരാർ ജീവനക്കാരെപോലെ അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അടുത്തിടെ നിലവിലുള്ള ഓവർസിയർക്ക് സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടായിരുന്നിട്ടും അത് നിരസിച്ച് ഈസ്റ്റ് അരിക്കാഞ്ചിറയിലെ സി.പി.എം നേതാവിന്റെ മകനെ പഞ്ചായത്ത് ജീവനക്കാരനായി ആ സ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ട്. തെറ്റായ നടപടിയിൽനിന്ന് ഭരണസമിതി പിന്മാറണം. വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് പ്രസിഡന്റ് കണ്ണമ്പലം മുഹമ്മദ്, സെക്രട്ടറി അഫ്സൽ നവാസ്, മോഹൻദാസ്, നാസർ വെട്ടം, ഹംസ പരിയാപുരം, സുബൈർ കുന്നത്ത്, പി. സൈതാലിക്കുട്ടി, അബ്ദുൽ മജീദ് പച്ചാട്ടിരി, ഒ.എ. സലാം എന്നിവർ സംസാരിച്ചു.

