കിണര്‍ വെള്ളത്തിന് നിറവ്യത്യാസം; നാട്ടുകാര്‍ ആശങ്കയില്‍
text_fieldsപുളിക്കല്‍ പെരിയമ്പലത്ത് വെള്ളം നീല നിറമായ
കിണര്‍
പുളിക്കല്‍: വര്‍ഷങ്ങളായി ഉപയോഗിക്കുന്ന കിണറുകളിലെ വെള്ളത്തിന് നിറ വ്യത്യാസം അനുഭവപ്പെട്ടത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. പുളിക്കല്‍ പെരിയമ്പലത്താണ് സംഭവം. വീട്ടുവളപ്പിലെ മൂന്ന് കിണറുകളിലായാണ് വെള്ളത്തിന് നിറ വ്യത്യാസം കണ്ടെത്തിയത്. തെളിഞ്ഞുനിന്ന കിണര്‍ വെള്ളം കടും നീല നിറത്തിലേക്ക് മാറുകയായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.
പെരിയമ്പലത്തെ കൊല്ലോളി കോയ, കോഴിക്കോടന്‍ ഹനീഫ, നജീബ് എന്നിവരുടെ കിണര്‍ വെള്ളത്തിലാണ് നിറ വ്യത്യാസം. ഏതാണ്ട് 30 മീറ്റര്‍ അകലങ്ങളിലാണ് ഈ കിണറുകൾ. സമീപത്തെ മറ്റു വീടുകളിലെ കിണറുകളില്‍ ഈ നിറമാറ്റം കണ്ടെത്തിയിട്ടിയില്ല. നിറ വ്യത്യാസമുണ്ടെങ്കിലും ദുര്‍ഗന്ധമോ മറ്റോ ഇല്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പ്രദേശം സന്ദര്‍ശിച്ചു. ജലവിഭവ വകുപ്പുമായി ചേര്‍ന്ന് പ്രത്യേക പരിശോധനക്ക് നടപടി വേണമെന്നും നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

