പഠനം എളുപ്പമാക്കുന്ന ഡിജിറ്റൽ മാഷ് ശ്രദ്ധേയനാകുന്നു
text_fieldsആലത്തിയൂർ: ക്ലാസ് മുറിയിലെ പഠനത്തോടൊപ്പം പാഠഭാഗങ്ങൾ ഡിജിറ്റലായി വിദ്യാർഥികളിലെത്തിച്ച് അധ്യാപകൻ എ.സി. പ്രവീൺ. സംസ്ഥാന പി.ടി.എ അവാർഡ്, അഖിലേന്ത്യ ഗുരുശ്രേഷ്ഠ അവാർഡ്, മഹാത്മാഗാന്ധി മെമ്മോറിയൽ ബുക്ക് ഓഫ് റെക്കോർഡ് ഇന്റർനാഷനൽ അവാർഡ് എന്നിവ ഈ അധ്യാപകനെ തേടിയെത്തിയിട്ടുണ്ട്.
പാഠഭാഗങ്ങൾ എളുപ്പത്തിൽ കുട്ടികളിലെത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പ്രവീൺ പറയുന്നു. ആലത്തിയൂർ കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് അധ്യാപകനാണ്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ, ഓപൺ സ്കൂൾ കോഓഡിനേറ്റർ എസ്.ഇ.ആർ.ടി റിസോഴ്സ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തൃക്കണ്ടിയൂർ പുതുക്കനാട്ടിലെ മോനിഷയാണ് (കോഓപറേറ്റിവ് ബാങ്ക് ക്ലർക്) ഭാര്യ. മക്കൾ: ഋധിക, ഋഷിക.

