ജില്ലയിൽ ഡിജിറ്റൽ റീസർവേ പുരോഗമിക്കുന്നു
text_fieldsമലപ്പുറം: ജില്ലയിൽ ഡിജിറ്റൽ റീസർbs അതിവേഗം പുരോഗമിക്കുകയാണെന്നും പൂർത്തിയായ സ്ഥലങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാമെന്നും ജില്ല കലക്ടർ വി.ആർ. വിനോദ് അറിയിച്ചു. ആദ്യഘട്ടത്തിൽ ജില്ലയിൽനിന്ന് ഉൾപ്പെടുത്തിയ 18 വില്ലേജുകൾക്ക് പുറമേ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി സർവേ ആരംഭിച്ച ഏറനാട് താലൂക്കിലെ പാണക്കാട്, പൊന്നാനി താലൂക്കിലെ ഈഴുവത്തിരുത്തി എന്നീ വില്ലേജുകളുടെ ഡിജിറ്റൽ സർവേ കൂടി ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.
ഈ വില്ലേജുകളിൽ സർവേ അതിരടയാള നിയമം 9(2) വകുപ്പനുസരിച്ചുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും തയാറാക്കിയിട്ടുള്ള രേഖകൾ വില്ലേജുകളിൽ പ്രത്യേകം പ്രവർത്തിക്കുന്ന ക്യാമ്പ് ഓഫിസുകളിൽ പൊതുജനങ്ങൾക്കായി മാർച്ച് 31വരെ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന പരാതികൾകൂടി തീർപ്പാക്കിയ ശേഷം രേഖകൾ അന്തിമമാക്കി റവന്യൂ ഭരണത്തിന് കൈമാറുമെന്നും കലക്ടർ അറിയിച്ചു. കൂടാതെ പാണക്കാട്, ഈഴുവത്തിരുത്തി വില്ലേജുകളിൽ ഇനിയും ഭൂവിവരങ്ങൾ പരിശോധിക്കാത്ത ഭൂവുടമസ്ഥർ ബന്ധപ്പെട്ട ക്യാമ്പ് ഓഫിസുകളിൽ നേരിട്ടെത്തി ഭൂരേഖകൾ പരിശോധിക്കണമെന്നും മൊബൈൽ നമ്പറുകൾ ഭൂരേഖകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണമെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

