പേപ്പർ പേനയുമായി ഭിന്നശേഷി കുട്ടികൾ കലക്ടറേറ്റിലെത്തി
text_fieldsപൊന്മള ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾ തങ്ങൾ നിർമിച്ച പേപ്പർ പേനകളും കരകൗശല വസ്തുക്കളും
കലക്ടർ വി.ആർ. േപ്രംകുമാറിന്
സമ്മാനിക്കുന്നു
മലപ്പുറം: ഭിന്നശേഷി വിദ്യാർഥികൾ നിർമിച്ച പേപ്പർ പേന സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിൽ വിതരണം ചെയ്തു. പൊന്മള ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളാണ് തിങ്കളാഴ്ച കലക്ടറേറ്റിലെത്തിയത്. ജില്ല കലക്ടർ വി.ആർ. േപ്രംകുമാറിനെ കണ്ട വിദ്യാർഥികൾ വിവിധ ഓഫിസുകളിലേക്ക് പേന നൽകാൻ അനുമതി തേടി. അനുവാദം ലഭിച്ചതോടെ എ.ഡി.എം, ഡി.എം.ഒ, സാമൂഹിക നീതി വകുപ്പ് തുടങ്ങിയ ഓഫിസുകളിലായി എഴുനൂറോളം പേനകൾ വിൽപന നടത്തിയാണ് സംഘം മടങ്ങിയത്.
പി.ടി.എ പ്രസിഡന്റ് ഇന്ദിരയുടെ നേതൃത്വത്തിൽ ആറു വിദ്യാർഥികളാണ് കലക്ടറെ കണ്ടത്. പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് ഷൗക്കത്തലി, പഞ്ചായത്ത് സെക്രട്ടറി സുശീല, അധ്യാപിക സനിത തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കുടുംബശ്രീയുടെ ഉപജീവനം പദ്ധതിക്ക് കീഴിലാണ് വിദ്യാർഥികൾ പേന നിർമിക്കുന്നത്.