അണമുറിയാതെ അണികൾ; ശുഭ്രസാഗരമായി ഫൈസാബാദ്
text_fieldsസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദുബൈ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമിയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്നു. ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് റാശിദ് ബുഖമ്മസ് സമീപം
പട്ടിക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന് അണമുറിയാതെ ഒഴുകിയെത്തിയ ജനസാഗരം ഫൈസാബാദിനെ ശുഭ്രസാഗരമാക്കി. ജാമിഅ നൂരിയ്യ അറബിയ്യയുടെ 60ാം വാർഷിക 58ാം സനദ് ദാന സമ്മേളനത്തിലാണ് ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായത്.
സമാപന സമ്മേളനത്തിൽ ഫൈസി ബിരുദം ഏറ്റുവാങ്ങിയവർ
അഞ്ചു ദിവസങ്ങളിലായി നടന്നുവന്ന സമ്മേളന പരിപാടികളിൽ പ്രമുഖ വ്യക്തിത്വങ്ങളും വിദേശ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും മതപണ്ഡിതരും സംബന്ധിച്ചു. ഞായറാഴ്ച ഖുതബാഅ്, കന്നട സംഗമം, അനുഭവ സാക്ഷ്യങ്ങൾ, അറബിക് സെഷൻ എന്നിവക്ക് ശേഷം ഉച്ചക്ക് മൂന്നോടെ ജനറൽ ബോഡി, സ്ഥാന വസ്ത്രവിതരണം എന്നിവ നടന്നു.
ഉച്ചക്കുശേഷം പി.എം.എസ്.എ. പൂക്കോയ തങ്ങൾ നഗരിയിലേക്ക് ജനം എത്തിത്തുടങ്ങിയിരുന്നു. ചെറുവാഹനങ്ങളിലും ബസുകളിലും സമീപ പ്രദേശങ്ങളിൽനിന്ന് കാൽനടയായും ഫൈസാബാദിലേക്ക് ജനമൊഴുകിയതോടെ വൈകീട്ട് അഞ്ചിനുമുമ്പുതന്നെ സമ്മേളന നഗരി നിറഞ്ഞുകവിഞ്ഞു. നഗരിയിൽ ആയിരങ്ങൾ പങ്കെടുത്ത മഗ് രിബ് നമസ്കാരം നടന്നു.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന നഗരിയിൽ നടന്ന മഗ്രിബ് നമസ്കാരം
തുടർന്ന്, ഫൈസൽ ഫൈസി ബിരുദം പൂർത്തിയാക്കി ഈ വർഷം മതപ്രബോധന വീഥിയിലേക്കിറങ്ങുന്ന ഫൈസിമാർ സദസ്സിന്റെ മുൻവശത്തായി പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിലെത്തി. പ്രാർഥനനിർഭരമായ അന്തരീക്ഷത്തിലാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

