ഡിസൈനേഴ്സ് ഓഫ് ഇന്ത്യ അവാർഡ് ഐ.ജി.ജെക്ക്
text_fieldsഇന്ത്യയിലെ മികച്ച ജ്വല്ലറി ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിനുള്ള ഡിസൈനേഴ്സ് ഓഫ് ഇന്ത്യ അവാർഡ് 2024, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറി സി.ഇ.ഒ അംജദ് ഷാഹിർ,
പ്രിൻസിപ്പൽ ഡോ. ദിനേശ് കെ.എസ് എന്നിവർ ഏറ്റുവാങ്ങുന്നു
മലപ്പുറം: ഇന്ത്യയിലെ ഏറ്റവും മികച്ച ജ്വല്ലറി ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടായി മലപ്പുറം ഇൻകെൽ എജുസിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറി (ഐ.ജി.ജെ) തെരഞ്ഞെടുക്കപ്പെട്ടു. മുംബൈ താജ് ഹോട്ടലിൽ നടന്നചടങ്ങിൽ സി.ഇ.ഒ അംജദ് ഷാഹിർ, പ്രിൻസിപ്പൽ ഡോ. കെ.എസ്. ദിനേശ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറി, ജ്വല്ലറി മേഖലയിൽ പതിനായിരത്തിലധികം പ്രഫഷനലുകൾക്ക് വിവിധ കോഴ്സുകളിൽ പരിശീലനം നൽകി. ജ്വല്ലറി വ്യവസായത്തിന് മികച്ച സംഭാവനകൾ സ്ഥാപനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

