Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാ​മൂ​ഹി​ക നീ​തി...

സാ​മൂ​ഹി​ക നീ​തി വ​കു​പ്പിന്‍റെ മി​ക​ച്ച ജീ​വ​ന​ക്കാ​ര​നു​ള്ള അ​വാ​ർ​ഡ്​ ടി.​പി. ഇ​ബ്രാ​ഹീ​മി​ന്‌

text_fields
bookmark_border
tp Ebrahim
cancel
camera_alt

ടി.​പി. ഇ​ബ്രാ​ഹീം

മ​ല​പ്പു​റം: കാ​ഴ്‌​ച പ​രി​മി​ത വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ജീ​വ​ന​ക്കാ​ര​ന് സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന് പു​ളി​ക്ക​ൽ എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഐ.​എ.​എ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ടി.​പി. ഇ​ബ്രാ​ഹീം അ​ർ​ഹ​നാ​യി. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​വേ​ണ്ടി ഒ​രു ഐ.​എ.​എ​സ് അ​ക്കാ​ദ​മി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

കാ​ഴ്‌​ച പ​രി​മി​ത​ർ​ക്കു​വേ​ണ്ടി എ​ബി​ലി​റ്റി കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​റ​വ ടോ​ക്കി​ങ് ലൈ​ബ്ര​റി ഇ​ൻ​ചാ​ർ​ജാ​യും പി.​എ​സ്.​സി കോ​ച്ചി​ങ് സെൻറ​ർ കോ​ഓ​ഡി​നേ​റ്റ​റാ​യും കാ​ഴ്‌​ച പ​രി​മി​ത​രു​ടെ​യും മ​റ്റു ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ക​നാ​യും ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ചെ​മ്മാ​ട് തോ​ട്ട​പ്പാ​ളി മു​ഹ​മ്മ​ദ്-​ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഇ​ബ്രാ​ഹീം. ഫാ​റൂ​ഖ് കോ​ള​ജി​ൽ​നി​ന്ന് ബി.​എ സോ​ഷ്യോ​ള​ജി, ന്യൂ​ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന് എം.​എ സോ​ഷ്യോ​ള​ജി, എം.​ഫി​ൽ എ​ന്നി​വ​യും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബി.​എ​ഡ്, എം.​എ​ഡ് എ​ന്നീ യോ​ഗ്യ​ത​ക​ളും അ​ദ്ദേ​ഹം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Justice DepartmentTP EbrahimLifetime Award
News Summary - Department of Social Justice Lifetime Achievement Award TP Ebrahim
Next Story