Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ണ്ണാ​ര്‍ക്കാ​ട്...

മ​ണ്ണാ​ര്‍ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഡെ​ങ്കി​പ്പ​നി;ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി; അ​ഞ്ചു​വീ​ടു​ക​ൾ​ നോ​ട്ടി​സ്

text_fields
bookmark_border
മ​ണ്ണാ​ര്‍ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഡെ​ങ്കി​പ്പ​നി;ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി; അ​ഞ്ചു​വീ​ടു​ക​ൾ​ നോ​ട്ടി​സ്
cancel

മ​ണ്ണാ​ര്‍ക്കാ​ട്: മ​ണ്ണാ​ര്‍ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​തു​ട​ങ്ങി. ഇ​തു​പ്ര​കാ​രം ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​ര്‍ വീ​ടു​ക​ള്‍തോ​റും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കൊ​തു​കു​ക​ള്‍ കൂ​ടു​ത​ല്‍പെ​രു​കു​ന്ന​തി​ന് കാ​ര​ണ​മാ​യ ചു​റ്റു​പാ​ടു​ക​ളു​ള്ള അ​ഞ്ച് വീ​ടു​ക​ള്‍ക്ക് കേ​ര​ള പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം 2023 പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍കി. ഇ​വ​ര്‍ക്കെ​തി​രെ കോ​ട​തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

കൊ​തു​ക് കൂ​ത്താ​ടി​ക​ള്‍ വ​ള​രു​ന്ന സാ​ഹ​ച​ര്യം ക​ണ്ടെ​ത്തി​യാ​ല്‍ 10,000 രൂ​പ​വ​രെ പി​ഴ​യും മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ടു​ന്ന​ത് 25000 രൂ​പ പി​ഴ​യും മൂ​ന്നു​വ​ര്‍ഷം​വ​രെ ത​ട​വും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം നാ​യാ​ടി​ക്കു​ന്ന്, നാ​ര​ങ്ങ​പ്പ​റ്റ ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ത്തി ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ര്‍ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന് നോ​ട്ടീ​സ് ന​ല്‍കു​ക​യാ​യി​രു​ന്നു. പെ​രി​മ്പ​ടാ​രി പോ​ത്തോ​ഴി​ക്കാ​വ് ഭാ​ഗ​ത്തെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഇ​വി​ടെ കൊ​തു​ക് സാ​ന്ദ്ര​താ​പ​ഠ​നം ന​ട​ത്തു​ക​യു​ണ്ടാ​യി. ഡെ​ങ്കി​പ്പ​നി​യു​ൾ​പ്പെ​ടെ രോ​ഗ​ങ്ങ​ള്‍ പ​ട​രാ​ന്‍ ഇ​വി​ടെ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ക​ണ്ടെ​ത്തി. ഇ​തു​പ്ര​കാ​രം ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തി. കു​റ​ച്ചു​ദി​വ​സ​ങ്ങ​ള്‍ക്കു​ശേ​ഷം ഇ​വി​ടെ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​ഞ്ഞു. ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ കെ. ​സു​രേ​ഷ്, സു​നി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ സി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, മ​റ്റു ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:denguMannarkadKerala Health Deapartment
News Summary - Dengue Fever in Mannarkkad Municipality; Health Department Initiates Action; Notices Issued to Five Houses
Next Story