താലൂക്ക് ആശുപത്രി അൺഫിറ്റ് കെട്ടിടം പൊളിച്ചുമാറ്റൽ വേഗത്തിൽ
text_fieldsമലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രി അൺ ഫിറ്റ് കെട്ടിടം പൊളിക്കൽ പുരോഗമിക്കുന്നു. ഒരാഴ്ചക്കിടെ പ്രവൃത്തി വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. നേരത്തെ ഫാർമസി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുൻവശം പൂർണമായും പൊളിച്ചുനീക്കി. കൂടാതെ വാതിലുകളും ജനലുകളും പൊളിച്ചുമാറ്റി.
രണ്ട് മാസത്തിനകം പൂർണമായി പൊളിക്കാനാകുമെന്നാണ് പ്രതീക്ഷ. പഴയ കെട്ടിടം 10.68 ലക്ഷം രൂപ അടച്ചാണ് കരാറുകാരൻ പൊളിക്കൽ ഏറ്റെടുത്തത്. നിലവിലെ കെട്ടിടം പൊളിക്കുന്നതോടെ 10 കോടി രൂപ ചെലവിൽ കേന്ദ്രസർക്കാറിന്റെ പി.എം.ജി.കെ (പ്രൈം മിനിസ്റ്റർ യോജന കാര്യക്രം) പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ കൈയിൽ ഉണ്ടായിരുന്ന ഭൂമിക്ക് ആരോഗ്യ വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സി ലഭിക്കുന്നതിന് ഉൾപ്പെടെ വന്ന കാലതാമസമാണ് നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണം. പൊളിച്ചുമാറ്റുന്ന കെട്ടിടത്തിലുണ്ടായിരുന്ന ഫിസിയോതെറപ്പി യൂനിറ്റ് മേൽമുറി ആലത്തൂർപടിയിലേക്കും ഫാർമസി സ്റ്റോറേജ് മുനിസിപ്പൽ ടൗൺഹാളിൽ നഗരസഭ തയാറാക്കിയ സ്റ്റോറേജ് ബ്ലോക്കിലേക്കും ഒ.പി പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കും ഒഫ്താൽമോളജി വകുപ്പുകൾ പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്കും മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

