Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ നെറ്റ് മീറ്ററിന് കാത്തിരിപ്പ് നീളുന്നു; പ്ലാന്റ് സ്ഥാപിച്ചവർ പ്രതിസന്ധിയിൽ

text_fields
bookmark_border
സോളാർ നെറ്റ് മീറ്ററിന് കാത്തിരിപ്പ് നീളുന്നു; പ്ലാന്റ് സ്ഥാപിച്ചവർ പ്രതിസന്ധിയിൽ
cancel

കാളികാവ്: സോളാർ പാനൽ സ്ഥാപിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും നെറ്റ് മീറ്റർ ലഭിക്കാത്തതിനാൽ, ലക്ഷക്കണക്കിന് രൂപ മുടക്കി സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചവർ പ്രതിസന്ധിയിൽ. മിക്ക സെക്ഷൻ ഓഫിസുകൾക്ക് കീഴിലും ഒട്ടേറെ പേർക്ക് മീറ്റർ ലഭിക്കാനുണ്ട്. ഒരു മാസത്തിലേറെയായി ഇവയുടെ വിതരണം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

സോളാർ സംവിധാനത്തിലേക്ക് മാറിയ ഉപഭോക്താക്കൾ കെ.എസ്.ഇ.ബി മീറ്റർ സ്ഥാപിക്കാത്തതിനാൽ ഉയർന്ന നിരക്കിൽതന്നെ ബിൽ അടക്കേണ്ട അവസ്ഥയിലാണ്. ബാങ്ക് വായ്പയെടുത്തും മറ്റും സോളാർ പാനലുകൾ സ്ഥാപിച്ചവർക്ക് ഇത് ഇരട്ടപ്രഹരമാകുന്നു. കെ.എസ്.ഇ.ബി.യിൽനിന്ന് മീറ്റർ ലഭിക്കാത്തതിനെത്തുടർന്ന് ചിലർ സ്വന്തമായി മീറ്റർ വാങ്ങുകയാണ്.

സിംഗിൾ ഫേസ് സോളാർ മീറ്ററുകൾക്ക് അയ്യായിരം രൂപയോളമാണ് വില. സ്വന്തമായി വാങ്ങുന്നവർക്ക് പ്രതിമാസം കെ.എസ്.ഇ.ബി ഈടാക്കുന്ന 20 രൂപ വാടക നൽകേണ്ടതില്ല. എന്നാൽ, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. കേന്ദ്രതലത്തിൽനിന്നുള്ള പർച്ചേസിങ്ങിലെ വൈകലാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിയതും ചൂട് വർധിച്ചതും മൂലം സോളാർ പാനൽ സ്ഥാപിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്. എന്നാൽ, ഇതിനനുസരിച്ച് നെറ്റ് മീറ്റർ ലഭ്യമാക്കാൻ കെ.എസ്.ഇ.ബിക്ക് സാധിക്കുന്നില്ല. ക്ഷാമം എന്നത്തേക്ക് പരിഹരിക്കുമെന്ന ചോദ്യത്തിന് കെ.എസ്.ഇ.ബി അധികൃതർക്ക് ഉത്തരമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delay in Solar Net Meters Leaves Consumers in Distress
Next Story