Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
പാണ്ടിക്കാട്: മുക്കുപണ്ടം പണയംവെച്ച് 1,30,000 രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തമ്പാനങ്ങാടി സ്വദേശി പട്ടാണി അബ്ദുൽ അസീസിനെയാണ് (53) പാണ്ടിക്കാട് സ്േറ്റഷൻ ഹൗസ് ഓഫിസർ അമൃതരംഗെൻറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. മണപ്പുറം ഫിനാൻസിെൻറ പാണ്ടിക്കാട് ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്നാണ് കേസ്. സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. നിലവിൽ ഇയാൾ മറ്റൊരു കേസിൽ പൊന്നാനി സബ് ജയിലിലാണ്. കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്തയാഴ്ച അപേക്ഷ നൽകും.
എസ്.ഐ രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നൗഷാദ്, സി.പി.ഒമാരായ ഹാരിസ് മഞ്ചേരി, ഷിംന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

