Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right19കാരന്‍റെ മരണം: ...

19കാരന്‍റെ മരണം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
19കാരന്‍റെ മരണം:   ഒരാൾ അറസ്റ്റിൽ
cancel
camera_alt

മു​നീ​ർ

എ​ട​വ​ണ്ണ​പ്പാ​റ: വെ​ട്ട​ത്തൂ​ർ 19കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ വാ​ഴ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​പ​റ​മ്പ് ചെ​റു​മു​റ്റം സ്വ​ദേ​ശി ആ​ന​ക്കു​ഴി ഹൗ​സി​ൽ മു​നീ​ർ (33) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ൾ വ്യ​ത്യ​സ്ത ക​ട​യു​ടെ ഉ​ട​മ​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് വെ​ട്ട​ത്തൂ​ർ കാ​ഞ്ഞി​ര​ക്കു​ഴി ഉ​സ്മാ​ന്‍റെ മ​ക​ൻ യാ​സ​റി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

മൊ​ബൈ​ൽ മോ​ഷ​ണം ആ​രോ​പി​ച്ച് യാ​സ​റി​നെ വ്യാ​ജ ക​ള്ള​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​മാ​നി​ക്കു​ക​യും ചെ​യ്തെ​ന്നും മ​ര​ണ​പ്പെ​ടു​ന്ന​തി​ന്റെ അ​ന്ന് പ​ക​ൽ യാ​സ​റി​നെ മൊ​ബൈ​ൽ ഷോ​പ് ഉ​ട​മ വി​ളി​ച്ചു​കൊ​ണ്ടു​പോ​വു​ക​യും മ​ർ​ദി​ച്ചു​വെ​ന്നും എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ​വെ​ച്ചു​ണ്ടാ​യ വാ​ക്കേ​റ്റ​വും അ​ടി​പി​ടി​യു​മാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും കു​ടും​ബം വാ​ഴ​ക്കാ​ട് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ക​ല​ഹ​ത്തി​ൽ യാ​സ​റി​ന്‍റെ ഫോ​ണും ബൈ​ക്കും ന​ഷ്ട​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും യാ​സ​ർ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ൽ​കി​യ വാ​ട്സ്ആ​പ് സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി വാ​ഴ​ക്കാ​ട് സി.​ഐ രാ​ജ​ൻ ബാ​ബു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathsarrestedMalappuram
News Summary - Death of 19-Year-Old: One Arrested
Next Story