ദേശീയപാത വികസന പ്രവൃത്തിക്കിടെ നിരത്തില്‍ വീണ്ടും ജീവഹാനി
text_fieldsതേഞ്ഞിപ്പലം: ഗതാഗതക്കുരുക്കില്ലാത്ത സുരക്ഷിത വേഗയാത്ര സാധ്യമാക്കാന്‍ ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനിടെ തേഞ്ഞിപ്പലത്ത് നിരത്തില്‍ വീണ്ടുമൊരു ജീവഹാനി. വാഹനാപകട മരണങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച തേഞ്ഞിപ്പലം പാണമ്പ്ര വളവിന് സമീപം കോഹിനൂരിലാണ് ബൈക്കപകടത്തില്‍ യുവാവിന്റെ ജീവന് പൊലിഞ്ഞത്. ഡയാലിസിസ് ചെയ്തു കഴിഞ്ഞ മാതാവ് സഫിയയെ കൂട്ടികൊണ്ടുവരാനായി കൊണ്ടോട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പാണമ്പ്ര കൊയപ്പകളത്തില് പുന്നശ്ശേരി റഷീദിന്റെ മകന് ഷിബിലി (22) ആണ് മരിച്ചത്. സമാന്തര ദിശയില്‍ പോകുകയായിരുന്ന ലോറിയില്‍ തട്ടിയ ബൈക്ക് ലോറിയുടെ അടിയിലേക്ക് വീഴുകയും പിന്‍ചക്രം കയറി യുവാവിന് ദാരുണാന്ത്യം സംഭവിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. പാണമ്പ്രയില്നിന്ന് കൊണ്ടോട്ടിയിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു യുവാവ്.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു പെട്രോള്‍ ടാങ്കര്‍ ലോറി. തേഞ്ഞിപ്പലം മേഖലയില്‍ നിലവില്‍ കോഹിനൂര്‍ പ്രദേശം മാത്രമാണ് സര്‍വിസ് റോഡില്ലാതെ പഴയ അവസ്ഥയിലുള്ളത്. അതിനാല്‍ ഈ മേഖലയില്‍ റോഡിന് സര്‍വിസ് റോഡിലുള്ളതിനേക്കാള്‍ വീതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

